സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്‍കിയ വിഷയത്തില്‍ ലക്ഷദ്വീപില്‍ ബിജെപി രണ്ടു തട്ടില്‍. നേതാക്കള്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്.

പാര്‍ട്ടി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി സ്വന്തം നിലയില്‍ നല്‍കിയ പരാതിയാണ് ഇതെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. പാര്‍ട്ടി ഒറ്റക്കെട്ടായി പരാതിയില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രസിഡന്റ്‌നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതി നല്‍കാന്‍ പാര്‍ട്ടി പറഞ്ഞിരുന്നില്ലെന്നും ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറിയും സേവ് ലക്ഷദ്വീപ് ഫോറം അംഗവുമായ മുഹമ്മദ് കാസിം പറഞ്ഞതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പരാതിയില്‍ നിന്ന് പിന്മാറില്ലെന്ന് ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് വ്യക്തമാക്കി.