ബോളിവുഡ് നടി ഐശ്വര്യ റായി ബച്ചനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കുപ്രസിദ്ധമായ പാനമ പേപ്പേഴ്‌സ് ആഗോള നികുതിവെട്ടിപ്പു കേസിലാണ് ഐശ്വര്യ റായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.

ഐശ്വര്യ റായിയുടെ മൊഴി രേഖപ്പെടുത്തയതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം അറിയിച്ചു.
ഐശ്വര്യയെ ചോദ്യം ചെയ്ത് ഡല്‍ഹി ഇ.ഡി ഓഫിസില്‍ വെച്ചാണ്. ഇ.ഡി അധികൃതര്‍ക്ക് ഐശ്വര്യ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഭര്‍ത്താവ് അഭിഷേക് ബച്ചനെ ഇതുപോലുള്ള മറ്റൊരു കേസില്‍ മുന്‍പ് ചോദ്യം ചെയ്തിരുന്നു ഇ.ഡി.

‘പാനമ പേപ്പേഴ്‌സ്’ എന്ന പേരില്‍ ഒട്ടനവധി ലോകനേതാക്കളുടെയും സെലിബ്രിറ്റികളുടെയും പേരും വിവരങ്ങളും 2016ല്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തെ നികുതി നല്‍കാതെ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി വിദേശരാജ്യങ്ങളില്‍ കടലാസ് ഉണ്ടാക്കി നികുതി ഇളവുള്ള പണം നിക്ഷേപിച്ചവരാണ് ഇവര്‍. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ് ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്‌സ് (ഐ.സി.ഐ.ജെ) എന്ന വാഷിങ്ടണ്‍ ആസ്ഥാനമായ കൂട്ടായ്മയാണ് ഇത് പുറത്തിറക്കിയിരുന്നത്.

ഇന്ത്യയുമായി ബന്ധമുള്ള സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇതില്‍ 426 എണ്ണം. അന്വേഷണസംഘം വെളിപ്പെടുത്തില്‍ പ്രകാരം ഇന്ത്യന്‍ ബന്ധമുള്ള 20,353 കോടി രൂപയുടെ നിക്ഷേപം ഇതുവരെയുണ്ട്.