ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പ്ലാസയിലെ കാബിന്‍ ലോറിയിടിച്ച് തകര്‍ന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിധിന്‍ ഗഡ്ഗരിയും ചേര്‍ന്നാണ് ബൈപ്പാസ് ഉദ്ഘാടനം നിര്‍വഹിച്ചത്. തടികയറ്റിവന്ന ലോറിഇടിച്ചാണ് കാബിന്‍ തകര്‍ന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബൈപ്പാസിന്റെ വടക്കേഅറ്റമായ കൊമ്മാടിയിലാണ് ടോള്‍ഗേറ്റ് സ്ഥാപിച്ചിരുന്നത്. തടികയറ്റിവന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിയാണ് ഇടിച്ചത്.

അതേസമയം, പാലംതുറന്ന് ഒരുമണിക്കൂറിനുള്ളില്‍ ലോറിയും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു. പാലത്തില്‍ വലിയ ഗതാഗതകുരുക്ക് രൂപപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ദേശീയപാത 66ല്‍ കളര്‍കൊടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്റര്‍ ദൂരമാണ് ബൈപ്പാസുള്ളത്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്.