പാണക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സഭാനേതൃത്വം പാണക്കാട് വസതിയില്‍ സന്ദര്‍ശനം നടത്തുന്നു. മെത്രാപ്പൊലീത്തമാരുടെ സംഘമാണ് പാണക്കാട്ടെത്തിയത്. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യാക്കോബ് മാര്‍ ഐറനിയോസ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.