എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ ,മണ്ണഞ്ചേരി സ്വദേശി പ്രസാദ് എന്ന രണ്ടു പേരെയാണ്  പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിടികൂടിയത് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്നാണ്.

ഇവര്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെടുന്നവരാണെന്ന്  പൊലീസ് വ്യക്തമാക്കി. റെന്റ് എ കാര്‍ വാഹനം കൊലപാതകസംഘങ്ങള്‍ക്ക് സംഘടിപ്പിച്ച് നല്‍കിയത് പ്രസാദാണെന്നും കൊച്ചുകുട്ടനാണ് വാഹനം കൊണ്ടുപോയതുമെന്ന് പൊലീസ് പറഞ്ഞു. വാഹനം കൊണ്ടുപോയത് ശബരിമലയില്‍ പോകാനെന്ന് പറഞ്ഞായിരുന്നു.

മണ്ണഞ്ചേരിപൊന്നാട് റോഡില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ഷാനിന് വെട്ടേറ്റത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിന്റെ പുറകില്‍ കാറുകൊണ്ട് ഇടിപ്പിക്കുകയും വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ 4 പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യം സിസിടിവി ക്യമറയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ആര്‍.എസ്.എസ്സാണ് സംഭവത്തിന് പിന്നില്ലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു.