ആലപ്പുഴ: മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32)യാണ് തട്ടിക്കൊണ്ടു പോയത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘമെന്നാണ് സംശയം.

വീട്ടിലെത്തിയതു മുതല്‍ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടില്‍ എത്തിയിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി.ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരുക്കേറ്റു. പൊലീസ് അന്വേഷണം ആരംഭിച്ചു.