ജയ്പൂര്‍: വഴിയോരത്ത് അന്തിയുറങ്ങുകയായിരുന്നു നാലു തൊഴിലാളികള്‍ക്ക് ഇടയിലേക്ക് അമിത വേഗതയില്‍ വാഹനമിടിച്ചുകയറ്റി രണ്ടുപേര്‍ മരിച്ചു. ബിജെപി നേതാവിന്റെ മകന്റെ വാഹനമാണ് വെള്ളിയാഴ്ച രാത്രി ജയ്പൂര്‍ നഗരത്തില്‍ പരാക്രമം നടത്തിയത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസി റിപ്പോര്‍ട്ട്.

നാലുപേര്‍ ഫുട്ബാതില്‍ കിടന്നുറങ്ങുകയായിരുന്നു. അവര്‍ക്കിടയിലേക്കാണ് വാഹനമിടിച്ചു കയറ്റിയത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെ മരിച്ചുവെന്നാണ് ഇന്ന് രാവിലെ ഞങ്ങള്‍ക്ക് കിട്ടിയ വിവരം. പോലീസ് ഓഫീസര്‍ നരേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഭരത് ഭൂഷണ്‍ മീന(35)യാണ് മദ്യപിച്ച് വാഹനമോടിച്ചത്. അനുവദിച്ചതിനേക്കള്‍ ഒമ്പത് ഇരട്ടി മദ്യത്തിന്റെ അംശം ഇവരുടെ രക്തത്തില്‍ കാണപ്പെട്ടെന്ന് പോലീസ് പറഞ്ഞു.