kerala

ചാന്ദ്നിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചതായി ആരോപണം ; സ്വയം സന്നദ്ധനായി രേവന്ത്

By webdesk15

July 30, 2023

ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചതായി ആരോപണം.. കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇയാൾ സ്വയം സന്നദ്ധനായി പൂജാ കർമങ്ങൾ ചെയ്യുകയായിരുന്നു.ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല.ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഞാൻ കർമങ്ങൾ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോൾ എനിക്ക് ആകെ വല്ലായ്മ തോന്നി’’ – രേവന്ത് വികാരാധീനനനായി പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ച ശേഷമാണ് രേവന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.