തൃശൂര്‍ ചാലക്കുടിയില്‍ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണ് രോഗി മരിച്ചു. മാള കുഴൂര്‍ സ്വദേശി ജോണ്‍സന്‍ ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

റോഡ് നവീകരണം നടക്കുന്ന ആനമല ജംഗ്ഷനിലെ കുഴിയില്‍ വീണാണ് അപകടം. മാളയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡ് പണി നടക്കുന്നതിന്റെ സിഗ്‌നലുകള്‍ ഇല്ലാതിരുന്നതാണ് അപകട കാരണം. പുലര്‍ച്ചെയായിരുന്നു അപകടം.