പട്ടാമ്പിയില്‍ മൃതദേഹത്തോട് അനാദരവ്. കഴിഞ്ഞ ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെയാണ് പരാതി.

ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്. മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു മൃതദേഹം.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിഷയം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.