കൊല്ലം: അമ്മയുടെ യോഗത്തിനിടയില്‍ നടനും എംഎല്‍എയുമായി മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ സി.പിഎം ജില്ലാ കമ്മിറ്റി. യോഗത്തിലെ പ്രസ്താവനക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയാണ് അതൃപ്തി അറിയിച്ചത്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. ഒരു ജനപ്രതിനിധി കൂടിയായ നടന്‍ മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചതാണ് കൊല്ലം ജില്ലാ കമ്മിറ്റിയെ ചൊടിപ്പിച്ചത്. അതേസമയം മുകേഷ് നാളെ കൊല്ലത്തെത്തിയ ശേഷം വിശദീകരണം തേടാം എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.