Connect with us

More

നിഷയെ മമ്മുട്ടി വിളിച്ചു സംസാരിച്ചു; ‘അമ്മ’ പിന്തുണ നല്‍കിയെന്ന് മാല പാര്‍വ്വതി

Published

on

കൊച്ചി: ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന് താരസംഘടന അമ്മയുടെ പിന്തുണ. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്ന് നിഷ പുറത്തറിയിച്ചതോടെയാണ് പിന്തുണയുമായി അമ്മ രംഗത്തെത്തിയത്.

പരാതിയെ തുടര്‍ന്ന് മമ്മുട്ടി നിഷയെ വിളിച്ചു സംസാരിച്ചുവെന്ന് നടി മാല പാര്‍വ്വതി അറിയിച്ചു. അമ്മക്കൊപ്പം ആത്മ സംഘടനയും ഫഌവേഴ്‌സ് ചാനലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

ഉപ്പും മുളകും സീരിയലില്‍ നിന്ന് നിഷയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു സംവിധായകനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ തന്നോട് മോശമായി പെരുമാറിയെന്നും കാരണം അറിയിക്കാതെ സീരിയലില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിഷയോട് വീണ്ടും സംസാരിച്ചു. AMMA സപ്പോര്‍ട്ട് അറിയിച്ചെന്നും, മമ്മൂക്ക വിളിച്ചെന്നും പറഞ്ഞു. ചാനലില്‍ കോംപ്രമൈസ് ടോക്കിന് വിളിച്ചിട്ടുണ്ട്. പോകാന്‍ ഒരുങ്ങുകയാണെന്നും പറഞ്ഞു. നോക്കട്ടെ. അല്ലേ? നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെ കൂട്ടായ്മയായ സോഷ്യല്‍ മീഡിയയ്ക്ക് ഒരു വിജയം കൂടി ആഘോഷിക്കാന്‍ ഇടവരട്ടെ.Saradakutty Bharathikutty, Rijo Kannapilavu,Praju Up,Faqrudheen Panthavoor Faqrudheen. റിപ്പോര്‍ട്ടര്‍ Sn.hn,Dool news, IE മലയാളം, അഴിമുഖം തുടങ്ങി ശരിപക്ഷ മാധ്യമങ്ങള്‍ക്ക് അഭിവാദ്യം.

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

kerala

‘മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു’, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകും: കെ.സുധാകരന്‍

ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത് അദ്ദേഹം പറഞ്ഞു

Published

on

ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

kerala

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം: വി ഡി സതീശൻ

ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി

Published

on

കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി.

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

Trending