ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് പ്രശ്‌നക്കാരായ 21 ഗെയിമിങ് ആപ്ലിക്കേഷനുകളെ കണ്ടെത്തി സൈബര്‍ സുരക്ഷാ സ്ഥാപനമായ അവാസ്റ്റ്. അനധികൃത പരസ്യ വിതരണത്തിന് സഹായിക്കുന്ന ആഡ് വെയര്‍ സ്വഭാവമുള്ളവയാണ് ഈ ആപ്ലിക്കേഷനുകളെന്ന് അവാസ്റ്റ് പറയുന്നു.

ഗെയിമുകളാണെങ്കിലും ആപ്ലിക്കേഷനു പുറത്ത് ഇവ അനാവശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമാനമായ മറ്റ് ആപ്ലിക്കേഷനുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ ആളുകളെ ആകര്‍ഷിക്കുന്ന പരസ്യങ്ങളായിരിക്കും അതില്‍ ഭൂരിഭാഗവും. ഈ ഗെയിമുകളില്‍ ഭൂരിഭാഗവും ഇപ്പോഴും പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്.

എന്നാല്‍ ഇവ വിവരങ്ങള്‍ ചോര്‍ത്തുകയോ മറ്റ് അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ലെന്ന് അവാസ്റ്റ് വ്യക്തമാക്കി. വരുമാനമുണ്ടാക്കുന്നതിനായി അനാവശ്യ പരസ്യങ്ങള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. 80 ലക്ഷം തവണയെങ്കിലും ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സെന്‍സര്‍ ടവറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ ആപ്പ് വിതരണക്കാരെ പോലെ തന്നെ ഇത്തരം ആഡ് വെയര്‍ ആപ്ലിക്കേഷനുകളും സമൂഹമാധ്യമങ്ങളിലൂടെയാണ് ആളുകളെ വലയിലാക്കുന്നത്.

അവാസ്റ്റ് കണ്ടെത്തിയ പ്രശ്‌നക്കാരായ ആപ്ലിക്കേഷനുകള്‍ ഇവയാണ്

Shoot Them
Crush Car
Rolling Scroll
Helicopter Attack
Assassin Legend
Helicopter Shoot
Rugby Pass
Flying Skateboard
Iron it
Shooting Run
Plant Monster
Find Hidden
Find 5 Differences
Rotate Shape
Jump Jump
Find the Differences – Puzzle Game
Sway Man
Money Destroyer
Desert Against
Cream Trip
Props Rescue