Connect with us

kerala

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക; മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ സദസ്സും പ്രദര്‍ശന ഗുസ്തി മത്സരവും

അബു സലീമും മുഹമ്മദ് റാഫിയും പങ്കെടുക്കും.

Published

on

കോഴിക്കോട്: പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ബിജെപി എംപി ബ്രിജ് ഭ്രൂഷനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഇരകളായ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. ജൂണ്‍ 7ന് ബുധനാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സദസ്സില്‍ പ്രമുഖ സിനിമ നടന്‍ അബു സലീമും ദേശീയ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിയും പങ്കെടുക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചു. ഐക്യദാര്‍ഢ്യവുമായി പ്രദര്‍ശന ഗുസ്തി മത്സരവും സംഘടിപ്പിക്കും.

കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളുടെ ഭാഗമായ ഒരു ഗുണ്ടാ നേതാവ് കൂടിയായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുകയും ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം പലതവണ ഉയര്‍ത്തിയ ഗുസ്തി താരങ്ങളുടെ അത്യന്തം ഗൗരവതരമായ പരാതികള്‍ കണ്ടഭാവം പോലും നടിക്കാത്ത സമീപനം കാണിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് ഫിറോസ് പറഞ്ഞു.

വേട്ടയാടപ്പെട്ട കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തുന്ന പ്രദര്‍ശന ഗുസ്തി മത്സരത്തില്‍ കായിക താരങ്ങളും സമരത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നവരും പങ്കാളികളാകും.

kerala

കൊച്ചിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു; സഞ്ചരിച്ചത് ഗൂഗിള്‍മാപ്പ് നോക്കി

കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Published

on

കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു. എറണാകുളത്താണ് അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലാണ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഗൂഗിള്‍ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്.

Continue Reading

india

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചു: ഇ.ടി മുഹമ്മദ് ബഷീര്‍

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

Published

on

കൊല്ലം: ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവെന്നും ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്‌ലിം ലീഗ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലത്തും മര്‍ദിതര്‍ക്കൊപ്പം നിലയുറപ്പിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. രാജ്യത്ത് കലാപം ഉണ്ടായ എല്ലാ സ്ഥലങ്ങളിലും മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് എത്തിയിട്ടുണ്ട്. കലാപ ബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ ശാന്തി മന്ത്രവുമായി മുസ്‌ലിം ലീഗ്‌സംഘം മണിപ്പൂരില്‍ പോയി സമാധാന ദൗത്യത്തിന് നേതൃത്വം നല്‍കി.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യചേരി പരാജയപെട്ടാല്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ വിപത്താണ്. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണുള്ളത്. മറ്റുള്ളവര്‍ ആലോചിക്കുന്നതിനു മുമ്പേ ലീഗ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ബൂത്ത് തലംവരെ പ്രവര്‍ത്തകരെ സജ്ജമാക്കാനുളള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.സുല്‍ഫീക്കര്‍ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു.സി രാമന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.അന്‍സാറുദീന്‍, ജില്ലാ ട്രഷറര്‍ എം.എ സലാം, ജില്ലാ വൈസ് പ്രസിഡന്റുമാരായ വട്ടപ്പാറ നാസിമുദീന്‍, വാഴയത്ത് ഇസ്മായില്‍, എം.എ കബീര്‍, പുന്നല എസ്.ഇബ്രാഹീംകുട്ടി, ജില്ലാ സെക്രട്ടറിമാരായ മുള്ളുകാട്ടില്‍ സാദിഖ്, ചാത്തിനാംകുളം സലീം, പി.അബ്ദുല്‍ ഗഫൂര്‍ ലബ്ബ സംസാരിച്ചു. ചികിത്സയില്‍ കഴിയുന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സന്ദേശം ജില്ലാ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ് വായിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പോരേടം ബദര്‍ നന്ദി പറഞ്ഞു.

Continue Reading

kerala

മടവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ ജുറൈജ് അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ 5ാം വാര്‍ഡ് പ്രസിഡന്റ്ായിരുന്നു.

Published

on

മടവൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ അരോത്ത് കെ ജുറൈജ്( 42) അന്തരിച്ചു. മുസ്ലിം ലീഗ് മുന്‍ 5ാം വാര്‍ഡ് പ്രസിഡന്റ്ായിരുന്നു.പിതാവ് ഉമ്മര്‍, മാതാവ് പാത്തുമ്മ സഹോദരന്‍:ജുനൈസ്, ഭാര്യ നഫീസ (പതിമഗലം ) മക്കള്‍ : ജുമാന, നിഫ

Continue Reading

Trending