ലണ്ടന്‍; ലിവര്‍പൂളിനെ തോല്‍പ്പിച്ച് എഫ്.എ.കമ്യൂണിറ്റി ഷീല്‍ഡ് ആര്‍സനലിന്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ആര്‍സനലിന്റെ ജയം. ഗണ്ണേഴ്‌സ് അഞ്ചുകിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ ഒബമയാങ്ങിലൂടെ ആര്‍സനല്‍ മുന്നിലെത്തി. 73ാം മിനിറ്റില്‍ റ്റകുമി മിനാമിനോയാണ് ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടിയത്.

ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനായി മുഹമ്മദ് സലാ, ഫാബിന്‍ഹോ, മാച്ച് ഗോള്‍ സ്‌കോറര്‍ തകുമി മിനാമിനോ, കര്‍ട്ടിസ് ജോണ്‍സ് എന്നിവരെല്ലാം ഗോള്‍ നേടിയെങ്കിലും പകരക്കാരനായ റിയാന്‍ ബ്രൂസ്റ്റര്‍ പുറത്തേയ്ക്കടിച്ചു കളഞ്ഞു.
റൈസ് നെല്‍സണ്‍, ഐന്‍സ്ലി മൈറ്റ്‌ലാന്‍ഡ്‌നൈല്‍സ്, സെഡ്രിക് സോറസ്, ഡേവിഡ് ലൂയിസ് എന്നിവരെല്ലാം ഗണ്ണേഴ്‌സിനായി ഷൂട്ടൗട്ടില്‍ ഗോള്‍ നേടി.