Video Stories
ജറൂസലമില്‍ വിട്ടുവീഴ്ചയില്ല ട്രംപിനെ തള്ളി അറബ് ലോകം
‘ജറൂസലം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്‍’ ഒരിക്കല്‍കൂടി അറബ് ഉച്ചകോടി മുഖ്യ അജണ്ടയാക്കിയതോടെ അറബ് ലോകം ആഹ്ലാദത്തിമര്‍പ്പിലാണ്. 29-ാമത് അറബ് ഉച്ചകോടിയെ ‘ഖുദ്‌സ് ഉച്ചകോടി’ എന്ന് സഊദി രാജാവ് സല്‍മാന്‍ പ്രഖ്യാപിച്ചത് ശ്രദ്ധേയം. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കയുടെ നിലപാടിന് എതിരായ കടുത്ത അമര്‍ഷം ഉച്ചകോടിയില്‍ ഉയര്‍ന്നത് ട്രംപ് ഭരണകൂടത്തിന് കനത്ത പ്രഹരമായി. രാസായുധ പ്രയോഗത്തിനെതിരെ കഴിഞ്ഞ ആഴ്ച സിറിയയെ അക്രമിച്ച അമേരിക്കയുടെ നിലപാട് ഉച്ചകോടി ചര്‍ച്ചയില്‍ കടന്നുവന്നില്ല. മധ്യപൗരസ്ത്യ ദേശത്ത് ആധിപത്യം വീണ്ടെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തന്ത്രപരമായ ഈ ദൃശ നീക്കം ഫലം കാണാതെ പോയി. അതേസമയം ഖത്തറുമായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാഷ്ട്രങ്ങള്‍ക്കുള്ള തര്‍ക്കം വൈകാതെ പരിഹരിക്കപ്പെടുമെന്ന സൂചന ഉച്ചകോടിയിലുണ്ടായത് സമ്മേളന വിജയമായി. അറബ് ലോകം തിരിച്ചറിവിന്റെ പാതയില്‍ മുന്നോട്ട് പോകുമെന്നതിന്റെ സൂചനയായി അറബ് ഉച്ചകോടി.
ഏതാനും വര്‍ഷങ്ങളായി അറബ് ഉച്ചകോടിയുടെ മുഖ്യ അജണ്ടയുടെ സ്ഥാനത്ത് ‘ഫലസ്തീന്‍’ പ്രശ്‌നം കടന്നു വരാറില്ല. ഇറാഖും ലബനാനും യമനും ലിബിയയും രംഗം കയ്യടക്കുകയായിരുന്നു. ഇതിന് പിറകിലാകട്ടെ ശിയാ – സുന്നി സംഘര്‍ഷവും. 1990ല്‍ ഇറാന്‍ പ്രസിഡന്റ് ഹഷ്മി റഫ്‌സഞ്ചാനിയും അന്നത്തെ സഊദി രാജകുമാരന്‍ അബ്ദുല്ലബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിയും തമ്മിലുണ്ടാക്കിയ സൗഹൃദം തകര്‍ക്കുന്നതില്‍ പാശ്ചാത്യ കരുനീക്കങ്ങള്‍ സംശയിക്കുന്ന അറബ് രാഷ്ട്രീയ നിരീക്ഷകരുണ്ട്. 1996ല്‍ ഫഹദ് രാജാവിന്റെ തെഹ്‌റാന്‍ സന്ദര്‍ശനം ചരിത്രത്തില്‍ ഇടം നേടിയതാണ്. തുടര്‍ന്ന് റഫ്‌സഞ്ചാനി മദീനയിലുമെത്തി. 2001ല്‍ ഈ സൗഹൃദം തകര്‍ന്നു. തെഹ്‌റാനിലെ സഊദി എമ്പസി അക്രമിക്കപ്പെട്ടതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കം നിലയ്ക്കുകയും ചെയ്തു. ഇറാഖ്, ബഹ്‌റൈന്‍, ലബനാന്‍, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ ശിയാ താല്‍പര്യത്തോടെയുള്ള ഇറാന്റെ ഇടപെടല്‍ സംഘര്‍ഷം മൂര്‍ഛിച്ചു. ഇതിലിടക്ക് 2003ല്‍ മേഖലയിലെ സന്തുലിതാവസ്ഥ ഇറാഖിലെ സദ്ദാം ഭരണകൂടം തകര്‍ന്നതോടെ കീഴ്‌മേല്‍ മറിഞ്ഞു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ സഊദി എതിര്‍ത്തതാണ്. സഊദി നിലപാട് ശരിയെന്ന് കാലം തെളിയിച്ചു. ശിയാഭൂരിപക്ഷത്തിന് മേലുള്ള സദ്ദാമിന്റെ ‘സുന്നി’ ഭരണകൂടം തകര്‍ന്നത് ‘ഇറാന്‍ മോഡല്‍’ ഭരണം കടന്നുവരുന്നതിന് സഹായകമായി. 2011-ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് മേഖലയാകെ കലുഷിതമായി. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ നീക്കം സജീവമായതോടെ ശിയാ-സുന്നി സംഘര്‍ഷം വ്യാപകമായി. ഇറാന്റെ ഏകപക്ഷീയമായ ഇടപെടല്‍ അറബ് ലോകത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായി. മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായി. ഇതിനെതിരെ അമേരിക്കയുടെ സഹായത്തോടെ അറബ് രാഷ്ട്രങ്ങള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ഒബാമ സ്ഥാനമൊഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ഇറാനെതിരായ ശക്തമായ നിലപാട് സ്വീകരിച്ചു. ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം റിയാദില്‍ നിന്ന് തുടക്കം കുറിച്ചതും ഈ വിഷയത്തില്‍ ഊന്നികൊണ്ടായിരുന്നു.
29-ാമത് അറബ് ഉച്ചകോടി മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി. മേഖലയില്‍ ഇടപെടാനുള്ള ഇറാന്‍, നീക്കത്തെ സമ്മേളനം ഏക സ്വരത്തില്‍ അപലപിക്കുമ്പോള്‍ തന്നെ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാടിന് എതിരായ വികാരം ഉണര്‍ത്തി. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കുന്ന ട്രംപിന്റെ പ്രഖ്യാപനം ഉച്ചകോടി തള്ളി. 1967ലെ അതിര്‍ത്തി നിശ്ചയിച്ചും ജറൂസലം തലസ്ഥാനവുമായ സ്വതന്ത്ര ഫലസ്തീന് വേണ്ടി ഉച്ചകോടി പ്രഖ്യാപനം വന്നതോടെ അറബ് ലോകത്തിന്റെ വ്യക്തവും ശക്തവുമായ സമീപനം ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. മാധ്യസ്ഥന്റെ റോളില്‍ ഇനി അമേരിക്കയുടെ സാന്നിധ്യം അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രസംഗം ട്രംപ് ഭരണകൂടത്തിന് പ്രഹരമായി. ഫലസ്തീന്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സഊദി രാജാവ് സല്‍മാനും ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ലയും നിലപാട് വ്യക്തമാക്കുകയും ഫലസ്തീന് സാമ്പത്തിക സഹായം വാഗ്ദാനവും ചെയ്യുകയുമുണ്ടായി. ദേശീയ അസ്ഥിത്വം പരസ്പരം അംഗീകരിക്കാനും അയല്‍പക്ക ബന്ധം ശക്തിപ്പെടുത്താനും ഉച്ചകോടി ആഹ്വാനം ചെയ്യുന്നുമുണ്ട്. രാജ്യങ്ങളുടെ പരമാധികാരത്തെ പരസ്പരം മാനിക്കുകയും അറബ് ഐക്യം സുദൃഢമാക്കുകയും വേണം. മേഖലയിലെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ അറബ് ലോകം അംഗീകരിക്കില്ല. പ്രശ്‌നപരിഹാരത്തിന് അതത് സന്ദര്‍ഭങ്ങളില്‍ തന്നെ ഇടപെടാന്‍ പൊതു സെക്രട്ടറിയേറ്റിന് രൂപം നല്‍കിയതും ശ്രദ്ധേയമായി.
മധ്യപൗരസ്ത്യദേശത്ത്, ബാഹ്യ ശക്തികളുടെ താല്‍പര്യത്തിന് സഹായകമായ നിലപാട് പലപ്പോഴും അറബ് രാജ്യങ്ങള്‍ സ്വീകരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സിറിയ, യമന്‍, ലിബിയ എന്നിവിടങ്ങളില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാണ്. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കൈകടത്തല്‍ സംഘര്‍ഷത്തിനിടയാക്കുന്നു. സിറിയന്‍ പ്രശ്‌നപരിഹാരത്തിന് റഷ്യയും ഇറാനും തുര്‍ക്കിയും സംയുക്തമായി നടത്തുന്ന നീക്കം അട്ടിമറിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. സിറിയയില്‍ പ്രതിപക്ഷ സഖ്യത്തെ നാളിതുവരെ സഹായിച്ച രാഷ്ട്രമാണ് തുര്‍ക്കി. ബശാറുല്‍ അസദിനെ താങ്ങിനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് റഷ്യയും ഇറാനും. അസദ് ഭരണകൂടത്തിന് എതിരായ നീക്കം തകര്‍ന്നടിഞ്ഞതോടെ സിറിയന്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കുന്ന തുര്‍ക്കി നീക്കം വിവേകപൂര്‍വമാണ്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച ട്രംപ് ഭരണകൂടം, രാസായുധ പ്രയോഗത്തിന്റെ മറവില്‍ സിറിയയില്‍ മിസൈല്‍ വര്‍ഷം നടത്തിയത് തുര്‍ക്കിയുടെകൂടി പിന്തുണ നേടിയെടുക്കാന്‍ കാരണമായി. അമേരിക്ക ആഗ്രഹിച്ചത് ഈ തന്ത്രപരമായ വിജയമാണ്. എന്നാല്‍ അമേരിക്കയുടെ സൈനിക ഇടപെടല്‍ അറബ് ഉച്ചകോടിയില്‍ അജണ്ടയാകാതെ പോയത് ട്രംപ് ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. സിറിയ ഒഴികെ 21 അംഗ രാഷ്ട്ര പ്രതിനിധികള്‍ സഊദിയിലെ ദഹ്‌റാനില്‍ സമ്മേളിച്ച് നടത്തിയ പ്രഖ്യാപനം അറബ് ലോകത്തിന്റെ വ്യക്തിത്വം വീണ്ടെടുക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. സജീവമായ പൊതുവേദിയായി ‘യൂറോപ്യന്‍ യൂണിയന്‍’ മാതൃകയില്‍ ഐക്യപ്പെടുകയാണെങ്കില്‍ അറബ് സമൂഹത്തിന് മാത്രമല്ല ലോകത്തിന് തന്നെ ഗുണകരമായി തീരും തീര്‍ച്ച.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala13 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala16 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

