Video Stories
ശക്തിപ്പെടുന്ന ദലിത് രാഷ്ട്രീയം

ഉബൈദുല്ല കോണിക്കഴി
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദലിത് ബഹുജന്‍ രാഷ്ട്രീയ ധ്രുവം ശക്തി പ്രാപിച്ചു വരികയാണ്. രോഹിതിന്റെ രക്തസാക്ഷിത്വത്തിനു ശേഷം ക്യാമ്പസുകളിലും അതോടൊപ്പം തന്നെ പൊതു മണ്ഡലങ്ങളിലും ദലിത് ബഹുജന്‍ രാഷ്ട്രീയം ഇടം കണ്ടെത്തുകയും പുതിയ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കു തിരി കൊളുത്തുകയും ചെയ്തിട്ടുണ്ട്. സവര്‍ണ-വലതു പക്ഷ രാഷ്ട്രീയത്തോടൊപ്പം തന്നെ ഇടതു പക്ഷ ധ്രുവങ്ങളെയും ഈ പുതിയ രാഷ്ട്രീയ ധാര ഉലക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എം ജി യൂണിവേഴ്സിറ്റിയില്‍ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി സംഘടനക്ക് നേതൃത്വം നല്കിയ വിവേക് കുമാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവമടക്കം ഇടതു- ദലിത് രാഷ്ട്രീയങ്ങളുടെ പൊരുത്തക്കേടുകളെ പുറത്തുകൊണ്ട് വരുന്ന നിരവധി സംഭവങ്ങള്‍ക്കു കഴിഞ്ഞ ഒരു വര്‍ഷത്തെ രാഷ്ട്രീയ മണ്ഡലം സാക്ഷിയായിട്ടുണ്ട്.ദലിത് രാഷ്ട്രീയത്തിനു പുതിയ തലങ്ങളും ധാരകളും രൂപപ്പെടുന്നത് രോഹിത് വെമുലയുടെ ആത്മഹത്യയിലൂടെയാണ്.
ദലിത് പീഡനങ്ങളുടെ കഥകള്‍ അക്കാദമിക തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും സ്വത്വ രാഷ്ട്രീയം, സാമൂഹ്യ നീതി, ജാതി വ്യവസ്ഥ തുടങ്ങിയ പദങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തതാണ് കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ അനുഭവം. ദലിത് പ്രശ്നങ്ങളെ ഏറ്റെടുക്കാനുള്ള ഇടതു രാഷ്ട്രീയ സങ്കല്പങ്ങളുടെ അപര്യാപ്തതയും ഇക്കൂട്ടത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ദലിത് ബഹുജന്‍ വൃത്തങ്ങളില്‍ ഇന്ത്യന്‍ ഇടതു പക്ഷത്തെ ബ്രാഹ്മണിക്കല്‍ ഇടതു പക്ഷമെന്നു വിളിക്കപ്പെടാനും ആ അര്‍ത്ഥത്തില്‍ ദലിത് ബഹുജന്‍ മുന്നേറ്റങ്ങളുടെ ഊര്‍ജ്ജം വലതു പക്ഷ ബ്രാഹ്മണിസത്തോടൊപ്പം തന്നെ ഇടതു ബ്രാഹ്മണിസത്തെയും പ്രതിരോധിക്കാന്‍ ചെലവഴിക്കേണ്ടതായി വരുന്നതായി കാണാം.
കാലങ്ങളായി തുടരുന്ന ദലിത് സമൂഹങ്ങളുടെ ഇടത് വിധേയത്വത്തിനു ഉലച്ചിലുണ്ടാക്കുമെന്ന നിലയില്‍ ദലിത് സ്വത്വ വ്യവഹാരങ്ങളെ ഭീതിയോടെയാണ് ഇടത് വൃത്തങ്ങള്‍ നോക്കിക്കാണുന്നത്. പലപ്പോഴും ദലിത് സംഘാടനങ്ങളെ കായികമായി നേരിടുന്നതിലേക്ക് വരെ ഈ ഭീതി നയിക്കുന്നു എന്നതിലേക്ക് ചിത്രലേഖയുടെയും വിവേക് കുമാരന്റെയുമടക്കും സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു.
സൈദ്ധാന്തികമായി തന്നെ ഇന്ത്യന്‍ ഇടതു പക്ഷം ദലിത് പ്രശ്നങ്ങളെ സംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് മാര്‍ക്സിസ്റ്റ് അംബേദ്കറൈറ്റ് രാഷ്ട്രീയ ധാരകളെ നിര്‍മിക്കുന്നത്.
വര്‍ഗ സമരം പ്രത്യയ ശാസ്ത്ര അടിത്തറയായ മാര്‍ക്സിസവും സാമൂഹ്യ നീതി പ്രത്യയ ശാസ്ത്ര അടിത്തറയായ അംബേദ്കറിസവും എന്ന രണ്ടു ധാരകളായി തന്നെ ഇടത്-ദലിത് രാഷ്ട്രീയങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ ദലിത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന അധീശത്വ മനോഭാവം ഇടത് സംഘടനകള്‍ തുടരുകയും ദലിത് ശബ്ദങ്ങളെ ജാതീയ വര്‍ഗീയ സംഘടനകളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് വഴിയാണ് ഇത്തരം സംഘട്ടനങ്ങള്‍ക്കു വഴി തുറക്കുന്നത്. വര്‍ഗ സമരമാണ് മാര്‍ക്സിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ മൗലിക ആയുധം.
ഏക ജാതീയമായ പല സമൂഹങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞേക്കാവുന്ന വര്‍ഗ സമര സിദ്ധാന്തം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഗൗരവപൂര്‍വം പിന്തുടരുന്നതില്‍വിജയിക്കാതിരിക്കാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണ്. ഒന്ന് ജാതി ബന്ധങ്ങളും നിരവധി സാമൂഹിക ഉള്‍പ്പിരിവുകളുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കുന്നതിലെ സൈദ്ധാന്തിക പരിമിതി. രണ്ട് പ്രഗത്ഭ മതികളായ ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് പണ്ഡിതരുടെ ജാതി വര്‍ഗ താല്പര്യങ്ങള്.
ഇന്ത്യന്‍ സമൂഹത്തിന്റെ ആത്മാവു തന്നെ ജാതിയാണ്.
മനുഷ്യ ബന്ധങ്ങളുടെ നിര്‍മാണവും നില നില്‍പുമെല്ലാം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമാണ്. ഇവിടുത്തെ സാമൂഹിക തട്ടുകളും തൊഴില്‍ വ്യവസ്ഥിതികളും ഗ്രാമ, നഗര നിര്‍മിതികളുമെല്ലാം ചാതുവര്‍ണ്യത്തിന്റെ തറയില്‍ നിന്ന് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ക്ക് മൂര്‍ത്തമായി വിശകലനം ചെയ്യാനും ഇടപെടാനും കഴിയാതെ പോയൊരു സാമൂഹ്യ പ്രതിഭാസമാണത് .വര്‍ഗ വിഭജനത്തിന്റെയും സംഘട്ടനത്തിന്റെയും ദര്‍പ്പണത്തിലൂടെയാണ് മാര്‍ക്സിസ്റ്റുകള്‍ ഇന്ത്യന്‍ സാമൂഹിക പ്രശ്നങ്ങളെ നോക്കിക്കണ്ടത്. ഇന്ത്യന്‍ വര്‍ഗ വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്നതാവട്ടെ ജാതിയിലും.
ആ നിലക്ക് അടിസ്ഥാനമായി അഭിമുഖീകരിക്കേണ്ടത് ജാതിയെ തന്നെയാണ്. വര്‍ഗ സമരത്തിലൂടെ ജാതിയും ഇല്ലാതാവും എന്ന മിഥ്യാ സങ്കല്പത്തിനപ്പുറം ഏതെങ്കിലും വര്‍ഗ ഗണത്തില്‍പെടാത്ത ജാതീയതയുടെ ഇരകളായ ദലിത് സമൂഹത്തിനു മുന്നില്‍വെക്കാന്‍ മാര്‍ക്സിസത്തിനു മറ്റൊന്നുമില്ലായിരുന്നു. മുതലാളികള്‍ തൊഴിലാളികള്‍, ഉള്ളവര്‍ ഇല്ലാത്തവര്‍ തുടങ്ങിയ വൈരുധ്യ ഇരട്ടകളില്‍ പരിമിതപ്പെട്ട വര്‍ഗ സമരം ഇവയെ ഭേദിച്ച് പോകുന്ന ജാതീയ രേഖകളെ അഭിമുഖീകരിക്കുകയോ പരിഹരിക്കുകയോ ചെയ്തില്ല എന്നിടത്താണ് മാര്‍ക്സിസം അംബേദ്കറിസത്തിനു മുന്നില്‍ പരാജയപ്പെടുന്നത്.
സാമൂഹ്യ നീതി അടിസ്ഥാനപ്പെടുത്തി ജാതിയുടെ സ്വത്വ ത്തില്‍ നിന്ന് കൊണ്ട് തന്നെ ജാതീയ പീഡനങ്ങളെയും വിവേചനങ്ങളെയും പ്രതിരോധിക്കുക എന്നതിലാണ് ദലിത് സ്വത്വ രാഷ്ട്രീയം വേരുറപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന മൗലിക തത്വങ്ങളില്‍ നിന്നുകൊണ്ട് സ്വത്വ ബോധവും ആത്മാഭിമാനവും വളര്‍ത്തുകയാണ് ദലിത് രാഷ്ട്രീയം ചെയ്യുന്നത്. ജാതീയ വ്യവസ്ഥിതിയുടെ ബലിയാടുകളായ ദലിത് പിന്നാക്ക സമൂഹങ്ങള്‍ക്ക് സംവരണമടക്കമുള്ള പ്രായോഗിക മാര്‍ഗങ്ങളിലൂടെ സാമൂഹിക പുരോഗതി സൃഷ്ടിക്കുന്നതടക്കം ദലിത് രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെ ഉള്‍പ്പിരിവുകള്‍ക്കു യോജിച്ച രാഷ്ട്രീയ സങ്കല്പങ്ങളാണ്.
എന്നാല്‍ ദലിത് പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാവാത്തതിന്റെ സൈദ്ധാന്തിക പരിമിതികളെ മനസിലാക്കുകയും സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിലേക്ക്ഇടതുപക്ഷം ഉയരുകയും ചെയ്യുന്നതിന് പകരം ദലിത് രാഷ്ട്രീയത്തെ അപഹസിക്കുകയോ കായിക മായി നേരിടുകയോ ചെയ്യുന്നതാണ് കാലങ്ങളായി ഇടത് ക്യാമ്പുകളില്‍ കണ്ടുവരുന്നത്. മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം -ന്യൂനപക്ഷ രാഷ്ട്രീയങ്ങളോടും ഇടതു പക്ഷം പലപ്പോഴും ഈ സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണ ഘടനാനുസൃതമായി തന്നെ സാമുദായിക സ്വത്വങ്ങള്‍ സംഘടിക്കുന്നത് ഇടതു പക്ഷത്തിനൊരിക്കലും ദഹിച്ചിരുന്നില്ല.
സംരക്ഷണ വേഷം കെട്ടിയ അവരാവട്ടെ പലപ്പോഴും ബ്രാഹ്മണ താല്പര്യങ്ങള്ക്കു കീഴടങ്ങുകയും വേറിട്ട അളവുകളില്‍ മര്‍ദകരുടെ പക്ഷം ചേരുകയും ചെയ്തിട്ടുണ്ട്. ഇടതു പക്ഷത്തിന്റെ ബ്രാഹ്മണ സ്വഭാവത്തെക്കുറിച്ചും സവര്‍ണാധിപത്യത്തെ കുറിച്ചുമെല്ലാം പഴയ കമ്മ്യൂണിസ്റ്റ് സഹയാത്രികനും ദലിത് ചിന്തകനുമായ എസ്.കെ ബിശ്വാസിനെപ്പോലുള്ളവരുടെ പഠനങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അത്തരം വസ്തുതകളൊക്കെ ദലിത് സമൂഹത്തിനു ഇടതു പക്ഷത്തോടുള്ള അവിശ്വാസ്യതക്ക് കാരണമാകുന്നുണ്ടെന്ന യാഥാര്ത്യം കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് തടയാനാഗ്രഹിക്കുന്നുവെങ്കില്‍ ഇനിയെങ്കിലും ഇടതുപക്ഷം തിരിച്ചറിയേണ്ടതുണ്ട്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
-
kerala3 days ago
പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം; പി.കെ ഫിറോസ്
-
kerala3 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി