കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലും അസമിലും ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ 30 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. അസമില്‍ 47 മണ്ഡലങ്ങളും ഇന്ന് ബൂത്തിലെത്തും. ആകെ 1.54 കോടി വോട്ടര്‍മാരാണ് ശനിയാഴ്ച സമ്മതിദാനവകാശം വിനിയോഗിക്കുക.

ബംഗാളില്‍ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളായിരുന്ന പുരുളിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ മേദിനിപ്പൂര്‍, പശ്ചിമ മേദിനിപ്പൂര്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തുക. സുരക്ഷയ്ക്കായി 684 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ആയിരത്തില്‍പരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

126 സീറ്റുള്ള അസാമില്‍ മൂന്നു ഘട്ടമായും, പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടവുമായാണ് വോട്ടെടുപ്പ്.