ബംഗളൂരു: ബംഗളൂരുവില്‍ മൂന്നു വര്‍ഷം മുമ്പ് മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ എ.ടി.എമ്മില്‍ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ച പ്രതി ആന്ധ്രാപ്രദേശില്‍ അറസ്റ്റില്‍. ആന്ധ്രാ ചിറ്റൂര്‍ സ്വദേശി മധുകര്‍ റെഡ്ഡിയാണ് അറസ്റ്റിലായത്. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കവെ ആസ്പത്രിയില്‍ നിന്ന് 2011ല്‍ രക്ഷപ്പെട്ട ഇയാള്‍ രണ്ടു വര്‍ഷം മുമ്പ് സമാനരീതിയിലെ മറ്റൊരു എടിഎം ആക്രമണ കേസില്‍ പ്രതിയായിരുന്നു. രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായി ചിറ്റൂര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ മധുനപ്പള്ളിക്ക് സമീപത്തു നിന്നാണ് മധുകര്‍ റെഡ്ഡിയെ പിടികൂടിയത്. കുറ്റകൃത്യത്തിനു ശേഷം അന്യ സംസ്ഥാനങ്ങളില്‍ പെയിന്റിങ് തൊഴിലാളിയായി പ്രവര്‍ത്തിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയിനെയാണ് 2013 നവംബര്‍ 19ന് മധുകര്‍ റെഡ്ഡി മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചത്.

https://www.youtube.com/watch?v=j9GpTHq2O88