Connect with us

Culture

ഹജ്ജ് സബ്‌സിഡി: ആറംഗ സമിതി രൂപീകരിച്ചു

Published

on

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹജ്ജ് നയം മെച്ചപ്പെടുത്തുന്നതിനും സബ്‌സിഡി വിഹിതം പരിശോധിക്കാനും കേന്ദ്ര ഗവണ്‍മെന്റ് ആറംഗ സമിതി രൂപീകരിച്ചു. 2022ഓടെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാവരുമായും സമിതി ചര്‍ച്ച നടത്തുമെന്ന് നഖ്‌വി പറഞ്ഞു.

india

ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കണമെന്ന് ഇസ്രാഈലിനെ കണ്ട് അസ്സം പഠിക്കണം: ഹിമന്ത ബിശ്വ ശര്‍മ

അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Published

on

എതിരാളികളാല്‍ ചുറ്റപ്പെട്ടാലും അതിജീവിക്കാന്‍ ഇസ്രാഈലില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സോനിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാന്‍മര്‍, പശ്ചിമ ബംഗാള്‍ എന്നിവയുമായി ഞങ്ങള്‍ അതിര്‍ത്തികള്‍ പങ്കിട്ടിട്ടുണ്ട്. ഞങ്ങള്‍ (ആസാമികള്‍) 12 ജില്ലകളില്‍ ന്യൂനപക്ഷമാണ്,’ ഹിമന്ത പറയുന്നു. ‘ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്‍ക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്‍ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നു”. ആസാമികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്‍ ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചതായി ശര്‍മ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്‍, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക പങ്കുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘പുഷ്പ 2’ പ്രദർശനത്തിനിടെ ആന്ധ്രയിൽ വീണ്ടും മരണം; 35 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്.

Published

on

പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്.

അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം. ഷോയ്ക്ക് പിന്നാലെ തിയറ്ററിനുള്‍ഭാഗം വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കല്യാണ്‍ദുര്‍ഗം ഡിഎസ്പി രവി ബാബു പറഞ്ഞു. ഉച്ചയ്ക്ക് 2.30 ഓടെയാണ് യുവാവ് തിയറ്ററില്‍ എത്തിയത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യപിച്ചായിരുന്നു ഇയാള്‍ തിയറ്ററിനുള്ളില്‍ പ്രവേശിച്ചത്. അന്വേഷണത്തില്‍ യുവാവ് മദ്യത്തിന് അടിമയാണെന്ന് വ്യക്തമായെന്നും ഡിഎസ്പി അറിയിച്ചു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ആക്ട് 194 പ്രകാരം കേസെടുത്തു.

Continue Reading

Film

‘കടവുളെ…അജിത്തേ’ വിളികൾ വേണ്ട, ഇനി ആവര്‍ത്തിക്കരുത്’: രൂക്ഷമായി പ്രതികരിച്ച് അജിത്ത്

ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി

Published

on

തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു.

‘കടവുലേ…അജിത്തേ’ എന്ന വിളി അടുത്തിടെയാണ് വൈറലായത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. കടവുളേ എന്ന തമിഴ് വാക്കിന്‍റെ അർത്ഥം ദൈവം എന്നാണ്.

ഇതിനെ തുടര്‍ന്നാണ് ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.

“കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ….’, ‘അജിത്തേ’ എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ പേരിന്‍റെ കൂടെ ഉപയോഗിക്കുന്ന ഒരോ വിശേഷണവും എനിക്ക് അസ്വസ്ഥതയുണ്ട്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രസ്താവനയിൽ പറയുന്നു.

Continue Reading

Trending