തമിഴ് നടന്‍ വിജയ്‌സേതുപതിയെ വിമാനത്താവളത്തില്‍ ആക്രമിച്ച സംഭവത്തില്‍ മലയാളി കസ്റ്റഡിയില്‍.ബംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സണ്‍ എന്നയാളാണ് പിടിയിലായടത്.ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.

കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം.സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്തിതിനെ തുടര്‍ന്ന് യുവാവ് നടന്റെ സംഘത്തെ ആക്രമിക്കുകയായിരുന്നു.എന്നാല്‍ സംഭവത്തിന്റെ ദ്യശ്യങ്ങള്‍ വ്യാപകയമായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.ഇതില്‍ യുവാവ് ഓടി വരുന്നതും ആക്രമണത്തിനു മുതിരുന്നതും വ്യക്തമാണ്.സംഭവത്തില്‍ ആര്‍ക്കും തന്നെ പരിക്കില്ല.