News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ വര്‍ധിപ്പിച്ചു

By webdesk17

December 06, 2025

തിരുവനന്തപുരം: കേരളത്തിനും സന്തോഷ വാര്‍ത്ത, സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകളില്‍ കോച്ചുകള്‍ താല്‍ക്കാലികമായി വര്‍ധിപ്പിച്ചു, കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഓരോ സ്ലീപ്പര്‍ കോച്ചുകളാണ് അധികമായി അനുവദിച്ചത്.

ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് (12695) ഏഴുമുതല്‍ 11 വരെയും തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂര്‍-കൊല്ലം അനന്തപുരം എക്‌സ്പ്രസ്(12696) -കൊല്ലം അനന്തപുരം എക്‌സ്പ്രസ്(12696) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്‌സ്പ്രസ് (20636) ഒമ്പത് മുതലും ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22639) ആറു മുതല്‍ ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22640) ഏഴുമുതലുമാണ് കോച്ചുകള്‍ വര്‍ധിപ്പിച്ചത്.

തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിന് (12076) , കോഴിക്കോട്-തിരുവനന്തപുരം ജനശതാപ്ദി എക്‌സ്പ്രസ് (12075) ഏഴ് മുതല്‍ 11 വരെ ഒരു ചെയര്‍കാറും അധികമായി അനുവദിച്ചു.

ഇന്‍ഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സര്‍വീസ് നടത്തിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേ (എസ്ആര്‍) ഏറ്റവും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ അധിക ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ വിന്യസിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ (എന്‍ആര്‍) എട്ട് ട്രെയിനുകളില്‍ 3 എസി, ചെയര്‍ കാര്‍ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തു.