News
ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ
ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകള്‍ ഒരുക്കുക.
ദില്ലി: ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനു പിന്നാലെ ഇന്നും നാളെയും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പ്രധാന ദീര്‍ഘദൂര റൂട്ടുകളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകള്‍ ഒരുക്കുക. 30 സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് ഇന്‍ഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി ബെംഗളൂരു ഇന്‍ഡിഗോ റദ്ദാക്കിയിട്ടുണ്ട്. 9.30 ന് പുറപ്പെടേണ്ട കൊച്ചി ഹൈദരാബാദ് ഇന്‍ഡിഗോയും റദ്ദാക്കി. കൂടാതെ കൊച്ചി ജമ്മു ഇന്‍ഡിഗോ വിമാനം റദ്ദാക്കി. രാവിലെ10.30നുള്ള കൊച്ചി മുംബൈ ഇന്‍ഡിഗോ വൈകും.
അതുപോലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ആകെ ഒമ്പത് ആഭ്യന്തര സര്‍വീസുകള്‍ തടസ്സപ്പെട്ടു. രാത്രി പുറപ്പെടേണ്ട ഷാര്‍ജ വിമാനവും വൈകിമാത്രമേ സര്‍വീസ് നടത്തൂ.പ്രതിസന്ധിയിലായ യാത്രക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. കണക്ഷന് ഫ്ലൈറ്റുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.
News
‘ഭക്ഷണത്തിന് രുചിയില്ല’ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍
നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു
ആലപ്പുഴ: പട്ടണക്കാട് വെട്ടയ്ക്കല്‍ പുറത്താംകുഴിയില്‍ താമസിക്കുന്ന ആശാകുമാറിന്റെ മകന് ഗോകുല്‍ (28) പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ചേര്‍ത്തല കോടതി റിമാന്‍ഡില്‍ അയച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയിലായ ഗോകുല്‍ വീട്ടില്‍ ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അസഭ്യം പറഞ്ഞത് തര്‍ക്കത്തിന് കാരണമായി.
ചോദ്യം ചെയ്ത പിതാവ് ആശാകുമാറിന്റെ തലയില്‍ ഗോകുല്‍ ഭക്ഷണ പ്ലേറ്റ് കൊണ്ട് അടിച്ചു. തര്‍ക്കം ശമിപ്പിക്കാന്‍ എത്തിയ സഹോദരന് അനന്തുവിനെ കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു.നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ആശാകുമാര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലും അനന്തു തുറവൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയില്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടണക്കാട് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മദ്യപിച്ച് ബഹളം സൃഷ്ടിക്കാറുള്ളത് ഗോകുലിന്റെ പതിവാണെന്നും പൊലീസ് അറിയിച്ചു.
india
‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.
രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
kerala
ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍
മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

