സിഡ്‌നി: സ്വവര്‍ഗ വിവാഹ നിയമത്തിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം. ഓസ്‌ട്രേലിയന്‍ ജനതയുടെ ആവശ്യം അംഗീകരിച്ച് ബില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കി. കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്‌ടേലിയന്‍ നിയമ നിര്‍മ്മാണസഭ അംഗീകാരം നല്‍കിയിരുന്നു. ഈ മാസം ഏഴിന് പാര്‍ലമെന്റില്‍ നിയമം പാസ്സാക്കുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ദശാബ്ദങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും , വിമര്‍ശനങ്ങള്‍ക്കും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പാസ്സാക്കിയ സ്വവര്‍ഗ വിവാഹ ബില്‍.