Connect with us

india

നേതാക്കള്‍ കര്‍സേവകരെ തടയാനാണ് ശ്രമിച്ചത്, പള്ളി പൊളിച്ചത് ആസൂത്രിതമല്ല- ബാബരി കേസില്‍ കോടതി വിധിയിങ്ങനെ

ഹൈന്ദവ ദൈവത്തിന്റെ വിഗ്രഹമുള്ളതു കൊണ്ടു തന്നെ കെട്ടിടം സുരക്ഷിതമായിരിക്കാന്‍ അശോക് സിംഗാള്‍ ആവശ്യപ്പെട്ടു എന്നും ജഡ്ജ് പറഞ്ഞു.

Published

on

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രോസിക്യൂഷനെതിരെ കോടതി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമായിരുന്നില്ല എന്നും വിധി പ്രസ്താവിക്കവെ പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവ് നിരീക്ഷിച്ചു.

രണ്ടായിരം പേജ് വരുന്നതാണ് വിധി. ഇതില്‍ പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്നതാണ് സുപ്രധാന നിരീക്ഷണം. പള്ളി പൊളിക്കുന്ന വേളയില്‍ നേതാക്കള്‍ ആള്‍ക്കൂട്ടത്തെ തടയാന്‍ ശ്രമിച്ചു, അക്രമത്തിന് പ്രേരിപ്പിച്ചില്ല എന്നും വിധിയില്‍ പറയുന്നു. ഹൈന്ദവ ദൈവത്തിന്റെ വിഗ്രഹമുള്ളതു കൊണ്ടു തന്നെ കെട്ടിടം സുരക്ഷിതമായിരിക്കാന്‍ അശോക് സിംഗാള്‍ ആവശ്യപ്പെട്ടു എന്നും ജഡ്ജ് പറഞ്ഞു.

വിധിക്കു പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്‍കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. സത്യം വിജയിച്ചു എന്നായിരുന്നു ബിജെപി നേതാവ് രാം മാധവിന്റെ പ്രതികരണം.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയ 22 പേര്‍ കോടതിയില്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്‌ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍.

ലഖ്‌നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

Trending