തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ നിര്‍ണ്ണായക നിഗമനവുമായി ക്രൈംബ്രാഞ്ച്. അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് െ്രെഡവര്‍ അര്‍ജുനാണെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ മരണം അപകട മരണമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘമെത്തുന്നത്. സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ വാഹനമോടിച്ചത് അര്‍ജുനനാണെന്നുള്ള നിഗമനത്തിലെത്തുന്നത്.

ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയില്‍നിന്നുള്ള പരിശോധനാ ഫലം െ്രെകംബ്രാഞ്ചിന് കൈമാറി. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, വാഹനമോടിച്ചത് താനല്ലെന്നു അര്‍ജുന്‍ മൊഴി മാറ്റിയതിന്റെ ഉത്തരം കൈംബ്രാഞ്ചിന് വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. കേസിലെ ദുരൂഹതകളും മാറും. വാഹനമോടിച്ചത് താനാണെന്ന് ആദ്യം മൊഴി നല്‍കിയ അര്‍ജുന്‍, ബാലഭാസ്‌ക്കര്‍ മരണപ്പെട്ടതോടെ ബാലഭാസ്‌ക്കറാണ് ഓടിച്ചതെന്ന് മൊഴി മാറ്റുകയായിരുന്നു. ഭാര്യ ലക്ഷ്മിയുടെ മൊഴിയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു. മൊഴിയില്‍ വൈരുദ്ധ്യം വന്നതോടെ കുഴങ്ങിയ അന്വേഷണ സംഘത്തിന് ഫൊറന്‍സിക് പരിശോധനാഫലം പുറത്തുവന്നതോടെ നിഗമനത്തിലെത്താന്‍ കഴിയും.

അതേസമയം, അര്‍ജുന്‍ മൊഴി മാറ്റിയതിനെക്കുറിച്ച് ഇനി അന്വേഷണം നടക്കും. ബാലഭാസ്‌കര്‍ വിശ്രമിക്കാനിറങ്ങിയ കൊല്ലത്തെ കടയിലുണ്ടായിരുന്നവരുടെ രഹസ്യമൊഴി െ്രെകംബ്രാഞ്ച് രേഖപ്പെടുത്തും. ഇതിനായി നോട്ടിസ് നല്‍കി. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സക്കിടയിലും മരിച്ചു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പിടിയിലായതോടെയാണ് അപകടത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ആദ്യം മംഗലപുരം പൊലീസ് അന്വേഷിച്ച കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെ