കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ഇന്ന് പുലര്‍ച്ചെ ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്നു അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജലദുര്‍ഗ്ഗ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. കാറ്റുമൂലമാണ് ബോട്ട് തകര്‍ന്നതെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
പുലര്‍ച്ചെ മൂന്നിന് പുറപ്പെട്ട ബോട്ട് തീരത്തുനിന്നും എകദേശം മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് അപകടത്തില്‍പെടുന്നത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന
ഡോണ്‍ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടവരെ കരയിലേക്ക് എത്തിച്ചത്. അപകടത്തില്‍ നിന്ന രക്ഷപ്പെട്ടവര്‍ കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ ചികിത്സയിലാണ്.
Be the first to write a comment.