india

നെപ്പോട്ടിസം തുളുമ്പുന്ന ബിഹാര്‍ മന്ത്രിസഭ; 26 മന്ത്രിമാരില്‍ 10 പേരും കുടുംബക്കാര്‍

By webdesk18

November 22, 2025

പറ്റ്‌ന: രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമൊക്കെ ബിഹാറില്‍ കണ്ണടച്ച് ഇരുട്ടാക്കി. ബിഹാറില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 26 മന്ത്രിമാരില്‍ 10 പേരും കുടുംബ വാഴ്ചക്കാര്‍.

1. സാമ്രാട്ട് ചൗധരി

ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് ഇതില്‍ പ്രധാനി. മുന്‍ ബിഹാര്‍ മന്ത്രി ശകുനി ചൗധരിയുടേയും മുന്‍ എം.എല്‍.എ പാര്‍വതി ദേവിയുടെയും മകനാണ് സാമ്രാട്ട്.

2. സന്തോഷ് സുമന്‍ മാഞ്ജി

കേന്ദ്രമന്ത്രിയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജീതന്‍ റാം മാഞ്ജിയുടെ മകനാണ് സന്തോഷ് സുമന്‍ മാഞ്ജി, സന്തോഷിന്റെ ഭാര്യ ദീപാ മാഞ്ജിയും, ഭാര്യാമാതാവ് ജ്യോതി മാഞ്ജിയും ഇത്ത വണ എം.എല്‍.എമാരാണ്.

3. ദീപക് പ്രകാശ്

രാജ്യസഭാ എം.പി ഉപേന്ദ്ര കുശ്‌വഹയുടെ മകനും എം.എല്‍.എ സ്‌നേഹലതയുടെ ഭര്‍ത്താവുമാണ്.

4. ശ്രേയസി സിങ്

മുന്‍ കേന്ദ്ര മന്ത്രി ദിഗ് വിജയ് സിങിന്റേയും മുന്‍ എം.പി പുതുല്‍ കുമാരിയുടേയും മകളാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രേയസി.

5. രമ നിഷാദ്

മുന്‍ കേന്ദ്രമന്ത്രി ക്യാപ്റ്റന്‍ ജയനാരായണ്‍ നിഷാദിന്റെ മകളും മുന്‍ എം.പി അജയ് നിഷാദിന്റെ ഭാര്യയുമാണ്.

6. അശോക് ചൗധരി

മുന്‍ മന്ത്രി മഹാവീര്‍ ചൗധരിയുടെ മകനും എം.പി സംഭാവി ചൗധരിയുടെ അച്ഛനുമാണ്.

7. വിജയ് ചൗധരി

മുന്‍ എം.എല്‍.എ ജഗദീഷ് പ്രസാദ് ചൗധരിയുടെ മകന്‍

8. നിതിന്‍ നബിന്‍

മുന്‍ എം.എല്‍.എ നബിന്‍ കിഷോര്‍ സിന്‍ഹയുടെ മകന്‍.

9. സുനില്‍ കുമാര്‍

മുന്‍ മന്ത്രി ചന്ദ്രികാ റാമിന്റെ മകന്‍. സഹോദരന്‍ അനില്‍ കുമാര്‍ മുന്‍ എം.എല്‍.എ.

10. ലേഷി സിങ്

മുന്‍ സമതാപാര്‍ട്ടി അധ്യക്ഷനായിരുന്ന ഭൂട്ടാന്‍ സിങിന്റെ മകള്‍.