തിരുവനന്തപുരം: ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ സിപിഐ എംഎല്‍എ ഇ.എസ്്ബിജിമോള്‍ക്ക് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് ഇവരെ തരംതാഴ്ത്തി. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബിജിമോള്‍ക്കെതിരായ നടപടി അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലെ തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചു. വിഷയത്തില്‍ ബിജിമോള്‍ രണ്ടു തവണ വിശദീകരണം നല്‍കിയിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് പറഞ്ഞ് അവ തള്ളുകയായിരുന്നു. പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലാണ് തനിക്കു മന്ത്രിയാകാന്‍ സാധിക്കാത്തതെന്ന പരാമര്‍ശമാണ് ബിജിമോള്‍ക്കു വിനയായത്.