കോട്ടയം: മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കോട്ടയം നഗരത്തിലെ അഭിലാഷ് തിയറ്ററിലാണ് അക്രമം ഉണ്ടായത്. സെന്‍ മാത്യു(23), അമല്‍(22) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ കൈപ്പുഴ സ്വദേശി രാജേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു.

സിനിമ കാണുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് ചങ്ങനാശേരിയില്‍ പുലിമുരുകന്റെ ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരു യുവാവ് കുത്തേറ്റ് മരിച്ചിരുന്നു.