തിരുവനന്തപുരം: മുന്‍ ഗോകുലം കേരള എഫ്‌സി പരിശീലകന്‍ ബിനോ ജോര്‍ജ്ജിനെ കേരള ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഗോകുലം കേരള എഫ് സിയുടെ പരിശീലകനായിരുന്ന ബിനോ കഴിഞ്ഞ ഐ ലിഗ് സീസണിന്റെ അവസാനത്തോടെയാണ് ഗോകുലത്തിന്റെ മുഖ്യപരിശീലക സ്ഥാനം രാജിവെച്ചത്.

ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രൊഫഷണല്‍ കോച്ചിങ് ഡിപ്‌ളോമ നേടിയ ആദ്യ കേരളക്കാരനാണ് ബിനോ. ഗോകുലം എഫ്‌സിക്ക് പുറമേ വിവ കേരള, യുണൈറ്റഡ് സ്‌പോര്‍ട്ടിങ് എഫ്‌സി, ചിരാഗ് യുണൈറ്റഡ്, ക്വാര്‍ട്ട്‌സ് എഫ്‌സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ബിനോ ജോര്‍ജ്ജിനൊപ്പം അസിസ്റ്റന്റ് പരിശീലകനായി ടി.ജി. പുരുഷോത്തമനെയും നിയമിച്ചിട്ടുണ്ട്.