മാഡ്രിഡ്: ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ അപകടത്തില്‍ ഒന്‍പത് വയസ്സുകാരന്‍ മരണപ്പെട്ടു. സ്‌പെയ്‌നിലെ കോസ്റ്റാ ബ്ലാങ്കാ ബീച്ചിലായിരുന്നു സംഭവം നടന്നത്. ബ്രിട്ടീഷുകാരനായ കായ് ഫോസെറ്റ് കളിക്കിടെ മറ്റൊരു കുട്ടിയുമായി അബദ്ധത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയ്ക്ക് ഹൃദയാഘാതം നേരിടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

കടല്‍ തീരത്ത് ഫുട്‌ബോള്‍ കളിക്കവെയാണ് കായ് മറ്റൊരു കുട്ടിയുമായി കൂട്ടിയിടിച്ച് വീണത്. ഓടിയെത്തിയ ബീച്ചിലെ മറ്റ് ആളുകളും പോലീസും പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചു. പിന്നാലെയെത്തിയ പാരാമെഡിക്കുകള്‍ കുട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അലിസാന്റെയിലെ ആശുപത്രിയിലെത്തിച്ച കുട്ടി ഉച്ചയോടെ മരിച്ചു. പൊലീസ് അറിയിച്ചു.

കായുടെ അമ്മ നിക്കോള ഫോസെറ്റ് സൗത്ത് യോര്‍ക്ക്‌സ് ഡോങ്കാസ്റ്റര്‍ സ്വദേശിനിയാണ്. സംഭവം നടന്ന ബീച്ചിന് തൊട്ടരികിലുള്ള ബാര്‍ റെസ്‌റ്റൊറന്റില്‍ വെയ്ട്രസായി ജോലി ചെയ്യുകയാണ് ഇവര്‍. കുട്ടിയ്ക്ക് ഒരു മൂത്ത സഹോദരിയുണ്ട്, മിയ. ഏപ്രില്‍ രണ്ടിനാണ് കായ് അപകടത്തില്‍ കായ് മരണപ്പെട്ടത്.