kerala

ബ്രഹ്മപുരത്ത് കരാർ ലഭിച്ചത് സിപിഎം നേതാവിന്‍റെ കമ്പനിക്കെന്ന് ആരോപണം

By webdesk15

March 11, 2023

ബ്രഹ്മപുരത്ത് അഴിമതി ആരോപണങ്ങൾ ഉയരുന്ന ജൈവമാലിന്യ സംസ്കരണ ടെൻഡറിൽ കഴിഞ്ഞ വർഷം കരാർ ലഭിച്ചത് സിപിഎം നേതാവിന്‍റെ കമ്പനിക്കെന്ന് ആരോപണം. സ്റ്റാർ കണ്‍സ്ട്രക്ഷൻസിൻ എന്ന കമ്പനിയിലെ പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറയുന്നത്. കൊച്ചി കോർപ്പറേഷനിൽ പ്രതിദിന മാലിന്യ സംസ്കരണത്തിൽ ഏറ്റവും ഒടുവിൽ കരാർ നേടിയ കമ്പനിയാണ് സ്റ്റാർ കണ്‍സ്ട്രക്ഷൻസ് . തീപിടുത്തം ഉണ്ടായ മാർച്ച് രണ്ടിനാണ് കരാർ അവസാനിച്ചത്.