തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കറിനെ കള്ളക്കേസിൽ കുടുക്കാൻ പൊലീസ് ഗൂഢാലോചന നടത്തുന്നതായി സൂചന. ജാതി പേര് വിളിച്ച് തന്നെ ആക്ഷേപിച്ചതായി എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ പരാതി നൽകിയിരുന്നു. ഇതിൽ നാലു പേരുടെ മൊഴി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമായി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് ഗവാസ്കറിനെ കുടുക്കാനാണെന്നാണ് വിവരം.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം, അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തി ഗാവസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് കുടുക്കാനാണ് നീക്കം. എഡിജിപിയുടെ മകള്‍ ആദ്യം നല്‍കിയ പരാതിയില്‍ ജാതിപ്പേര് വിളിച്ചതായി പറയുന്നില്ല. എന്നാല്‍ പിന്നീടാണ് ജാതിപ്പേര് വിളിച്ചെന്ന ആരോണം ഉയര്‍ത്തിയത്. അതിനാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം.