ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നീക്കയതിനെതിരെ രണ്ടു ഹര്‍ജികള്‍ ഇന്നു സുപ്രീംകോടതി പരിഗണിക്കും. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ ഫയല്‍ ചെയ്ത ഹര്‍ജിയാണ് കോടതി ഇന്നു പരിഗണിക്കുന്നത്.

സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിയാരോപണം അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന കോമണ്‍ കോസ് എന്ന സംഘടനയുടെ പൊതുതാല്‍പര്യ ഹര്‍ജിയും കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പരസ്പരം അഴിമതി ആരോപിച്ച് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്.