ഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ ടൈം ടേബിള്‍ പുറത്തുവിട്ടു. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി ടൈം ടേബിള്‍ അറിയാം. പരീക്ഷയോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഇക്കൂട്ടത്തില്‍ അറിയാം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയല്‍ നിഷാങ്ക് ലൈവ് വിഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് ടൈം ടേബില്‍ പുറത്തുവിട്ടത് അറിയിച്ചത്. പ്രധാനപ്പെട്ട വിഷയങ്ങളുടെ പരീക്ഷകള്‍ക്കിടെ കൂടുതല്‍ ദിവസങ്ങള്‍ പഠിക്കാനായി ലഭിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

മെയ് നാല് മുതല്‍ ജൂണ്‍ 10 വരെയാണ് പരീക്ഷകള്‍. ജൂലൈ 15ഓടെ പരീക്ഷാ ഫലം പുറത്തുവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10, 12 ക്ലാസുകള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 1ന് ആരംഭിക്കും.