Connect with us

india

പോപ്പുലര്‍ ഫ്രണ്ടിനെ യു.എ.പി.എ പ്രകാരം നിരോധിക്കാന്‍ കേന്ദ്രം

യു.എ.പി.എ നിയമത്തിലെ 35-ാം വകുപ്പ് പ്രകാരം 42 സംഘടനകളെയാണ് നിരോധിച്ചത്.

Published

on

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയും ഇ.ഡിയും 15 സംസ്ഥാനങ്ങളിലായി ഈ മാസം 22ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ നടത്തിയ റെയ്ഡിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ യു.എ.പി. എ പ്രകാരം സംഘടനയെ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമം തുടങ്ങി.

1967ലെ യു.എ.പി.എ നിയമത്തിലെ 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടികയിലാകും സംഘടനയെ ഉള്‍പ്പെടുത്തുക. ഇതിന് മുന്നോടിയായി മന്ത്രാലയം നിയമോപദേശം തേടി. നിരോധനത്തെ പിഎഫ്‌ഐ കോടതിയില്‍ വെല്ലുവിളിക്കാനുള്ള സാധ്യതയുണ്ട്. 2008ല്‍ സിമിയുടെ നിരോധനം പിന്‍വലിക്കേണ്ടി വന്ന സാഹചര്യം മന്ത്രാലയം പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിമി വീണ്ടും നിരോധിക്കപ്പെട്ടു. യു.എ.പി.എ നിയമത്തിലെ 35-ാം വകുപ്പ് പ്രകാരം 42 സംഘടനകളെയാണ് നിരോധിച്ചത്.

തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ, തീവ്രവാദത്തിന് സാഹചര്യമൊരുക്കുകയോ, തീവ്രവാദത്തിന് പ്രോത്സാഹനം ചെയ്യുകയോ ചെയ്യുന്ന സംഘടനകളെ തീവ്രവാദ സംഘടനകളായി കണക്കാക്കി നിരോധിക്കാമെന്നതാണ് 35-ാം വകുപ്പ്. 22ന് നടന്ന രാജ്യവ്യാപക റെയ്ഡില്‍ അറസ്റ്റു ചെയ്ത സംഘടനയുടെ ചെയര്‍മാന്‍ ഒ.എം.എ സലാം അടക്കമുള്ള 106 പേരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ യു.എ.പി.എ പ്രകാരം നിരോധിക്കാനാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്തത്.നേതാക്കളില്‍ നിന്നും ശേഖരിച്ച തെളിവുകളും റെയ്ഡിന് ശേഷമുണ്ടായ അക്രമവുമെല്ലാം പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ നിയമോപദേശം തേടുക. ആഗോള തീവ്രവാദ സംഘടനയായ അല്‍ഖാഇദ, പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്നാണ് എന്‍. ഐ.എ പറയുന്നത്.

അറസ്റ്റിലായവരുടെ ജുഡീഷ്യല്‍ റിമാന്റ് ആവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്നും ഇവര്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടെന്നതിന്റെ തെളിവാണ് അറസ്റ്റിനു ശേഷമുണ്ടായ സംഭവങ്ങളെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രഹസ്യമായി ആശയ വിനിമയം നടത്തുന്നതിനായി പി.എഫ്.ഐ വിവിധ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും നേതാക്കളില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്നും പി.എഫ്.ഐ നെറ്റ്‌വര്‍ക് സംബന്ധിച്ച ലഭിച്ച വിവരങ്ങളും പരിശോധിക്കുന്നുണ്ട്. നിരോധനം പി.എഫ്.ഐയെ പൂര്‍ണമായും ഇല്ലാതാക്കാനാവില്ലെങ്കിലും സംഘടനയുടെ തീവ്രവാദ രൂപം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് എന്‍.ഐ.എ കണക്കുകൂട്ടുന്നത്.റെയ്ഡും നിരോധനവും വരുമെന്ന് സൂചനയുള്ളതിനാല്‍ രണ്ട് വര്‍ഷമായി പി.എഫ്.ഐ ഇതിന് തയാറെടുത്തിരുന്നതായും ഇതാണ് റെയ്ഡില്‍ വന്‍തോതിലുള്ള പണമോ, ആയുധങ്ങളോ കണ്ടെത്താനാവാതെ പോയതെന്നുമാണ് എന്‍.ഐ.എ വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്ത് വിമാനത്താവളങ്ങളില്‍ ഇനി മുഖം മതി

ഏഴു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

Published

on

ന്യൂഡല്‍ഹി: വിമാന യാത്രികര്‍ക്ക് എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ നടപടികള്‍ വേഗത്തിലാക്കാനായി ആവിഷ്‌കരിച്ച ഫേഷ്യല്‍ റക്കഗ്നിഷന്‍ സംവിധാനം രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ബോര്‍ഡിങ് പാസുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ആദ്യ ചെക്ക് ഇന്‍ പോയിന്റില്‍ നിന്ന് യാത്രക്കാരനക്കുറിച്ചുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഇത് ബോര്‍ഡിങ് പാസുമായി ബന്ധിപ്പിക്കും. തുടര്‍ന്നുള്ള ചെക്ക് ഇന്‍ പോയിന്റില്‍ യാത്രക്കാരന്‍ രേഖകള്‍ അനുമതിക്കായി സമര്‍പ്പിക്കുകയോ കാത്തിരിക്കുകയോ ചെയ്യേണ്ടി വരില്ല. പകരം ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തുമ്പോള്‍ തന്നെ ഫേഷ്യല്‍ റക്കഗ്നിഷന്‍ സംവിധാനം വഴി യാത്രക്കാരനെ തിരിച്ചറിയുന്നതിനാല്‍ നേരിട്ട് കടന്നുപോകാനാകും.

ഏഴു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ മൂന്ന് വിമാനത്താവളങ്ങളിലാണ് ഇന്നലെ സംവിധാനം നിലവില്‍ വന്നത്. ഡല്‍ഹി, മുംബൈ, വരാണസി വിമാനത്താവളങ്ങളിലാണിത്. ആഭ്യന്തര വിമാന യാത്രക്കാരെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ അനുവദിക്കുക. പരീക്ഷണം വിജയകരമായാല്‍ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും രാജ്യാന്തര യാത്രക്കാര്‍ക്കുമായി പദ്ധതി വ്യാപിപ്പിക്കും.ഹൈദരാബാദ്, കൊല്‍ക്കത്ത, പുനെ, വിജയവാഡ വിമാനത്താവളങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത.് 2023 മാര്‍ച്ചിനു മുമ്പായി ഈ വിമാനത്താവളങ്ങളിലും എഫ്.ആര്‍.ടി നിലവില്‍ വരും.

 

Continue Reading

india

സി.പി.എം ക്വാറിമാഫിയയുടെ സ്വന്തം പാര്‍ട്ടി; സി.പി.എമ്മിന് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ സംഭാവന ലഭിച്ചത് ക്വാറിഉടമകളില്‍നിന്നാണെന്ന് രേഖ

2021ല്‍ സംഭാവനയായി പാര്‍ട്ടിക്ക്കിട്ടിയത് 12 കോടിയാണ്.

Published

on

സി.പി.എമ്മിന് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ സംഭാവന ലഭിച്ചത് ക്വാറിഉടമകളില്‍നിന്നാണെന്ന് രേഖ.  പാര്‍ട്ടി അഖിലേന്ത്യാസെക്രട്ടറിസീതാറാം യെച്ചൂരി തെരഞ്ഞെടുപ്പുകമ്മീഷന് നല്‍കിയകത്തിലാണീ വിവരം.

20,000 രൂപയില്‍കൂടുതല്‍ സംഭാവന നല്‍കിയവരുടെപട്ടികയാണ ്കമ്മീഷന് ലഭിച്ചിട്ടുള്ളത്. സംഭാവന തന്നവരില്‍മൂന്നിലൊന്നുപേരും ക്വാറി ഉടമകളാണ്. രണ്ടാമതുള്ളത് സമുദ്രോല്‍പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്.33 വ്യക്തികളാണ് ക്വാറി ഉടമകളായി കാട്ടിയിട്ടുള്ളത്.
2021ല്‍ സംഭാവനയായി പാര്‍ട്ടിക്ക്കിട്ടിയത് 12 കോടിയാണ്. സ്വര്‍ണവ്യാപാരം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍നിന്നും സംഭാവനയായി വന്‍തുക ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Continue Reading

india

ഹിജാബ്: കര്‍ണാടകയില്‍ വനിത കോളജ് പദ്ധതിയുമായി വഖഫ് ബോര്‍ഡ്; വിവാദമായപ്പോള്‍ തിരുത്തി

വിവിധ ജില്ലകളിലായി 10 മുസ്‍ലിം വനിത കോളജുകള്‍ തുടങ്ങാനുള്ള വഖഫ് ബോര്‍ഡ് തീരുമാനം രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് തിരുത്തിയത് .

Published

on

ബംഗളുരു :സംസ്ഥാനത്ത് 10 ഗവ. മുസ്ലിം ഗേള്‍സ് കോളജുകള്‍ സ്ഥാപിക്കാന്‍ നടപടിയാരംഭിച്ചു എന്ന വിവരം കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദി വെളിപ്പെടുത്തിയതിന് പിന്നാലെ വന്‍ പ്രതിഷേധവുമായി സംഘ്പരിവാര്‍ സംഘടനകള്‍ കൂട്ടത്തോടെ രംഗത്ത്.സര്‍കാര്‍ തലത്തില്‍ തീരുമാനം എടുത്തില്ലെന്ന് ബെംഗ്‌ളൂറില്‍ മാധ്യമങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വീക്ഷണമാവാം എന്നും കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പ്രതികരിച്ചു.

വിവിധ ജില്ലകളിലായി 10 മുസ്‍ലിം വനിത കോളജുകള്‍ തുടങ്ങാനുള്ള വഖഫ് ബോര്‍ഡ് തീരുമാനം രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് തിരുത്തിയത് .
കര്‍ണാടക വഖഫ് ബോര്‍ഡ് ദക്ഷിണ കന്നഡ ജില്ല ഉപദശക സമിതി ചെയര്‍മാന്‍ നസീര്‍ ലകിസ്റ്റാര്‍ അഡ്യാറില്‍ മുസ്ലിം ഗേള്‍സ് കോളജ് തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പെടെ മംഗ്‌ളൂറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു.

അതേസമയം സര്‍കാര്‍ മേഖലയില്‍ കൂടുതല്‍ വനിത കോളജുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ സഹായകമാണെന്ന് വഖഫ് ബോര്‍ഡ് ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. ഹിജാബ് നിരോധത്തെ തുടര്‍ന്ന് 8000 ത്തോളം വിദ്യാര്‍ഥിനികള്‍ ഗവ. കോളജുകള്‍ വിട്ട് ശിരോവസ്ത്രം അനുവദനീയമായ സ്ഥാപനങ്ങളില്‍ ചേക്കേറിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരമൊരു പുതിയ പദ്ധതി ചര്‍ചയായത്.

Continue Reading

Trending