മലപ്പുറം: ചന്ദ്രിക പ്രൊഡക്ഷന്റെ ബാനറിൽ പ്രമുഖ പിന്നണി ഗായകരായ അഫ്സൽ, കണ്ണൂർ ശരീഫ്‌, കൊല്ലം ഷാഫി എന്നിവർ ആലപിച്ച നേരിന്റെ ചന്ദ്രിക മ്യൂസിക്കൽ ആൽബം ‘നേരിന്റെ ചന്ദ്രിക’ പ്രചരണ ഗാനത്തിന്റെ റിലീസ്‌ ഇന്ന്‌ വൈകുന്നേരം 6 മണിക്ക്‌ ചന്ദ്രിക യൂട്യൂബ്‌ ചാനലിലും ഫേസ്ബുക്ക്‌ പേജിലും റിലീസ്‌ ചെയ്യും.

ചന്ദ്രിക രണ്ടാംഘട്ട പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന ഗാനത്തിന്റെ സംവിധാനം ചന്ദ്രിക ഡെപ്യൂട്ടി ജനറൽ മാനേജർ നജീബ് ആലിക്കലാണ്‌. ചന്ദ്രിക ലേഖകൻ പി.എ അബ്ദുൽ ഹയ്യ് രചനയും സംഗീതവും നിർവഹിച്ച ഗാനത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌ സലീം പുളിക്കൽ, ഷിജു നാരായണൻ എന്നിവരാണ്‌. ശബ്ദമിശ്രണം മിസ്ജാദ്‌ സാബു. ഓർക്കസ്‌ട്ര: ആന്റണി റഫേൽ.