Connect with us

kerala

‘ചന്ദ്രിക’ ഇന്ന് തൊണ്ണൂറാം വർഷത്തിലേക്ക്

കേരളത്തിന്റെ മഹാസാഹിത്യകാരന്‍ എം.ടിക്ക്‌ ആദ്യമായി പ്രതിഫലം നല്‍കിയത്‌ ചന്ദ്രികയിലെ അദ്ദേഹത്തിന്റെ രചനക്കാണ്‌

Published

on

ചന്ദ്രിക കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ജിഹ്വയായി പ്രസിദ്ധീകരണം ആരംഭിച്ചിട്ട്‌ ഇന്നേക്ക്‌ 89 വര്‍ഷം. 1934 മാര്‍ച്ച്‌ 26ന്‌ തലശേരിയില്‍ കല്ലച്ചില്‍ ആരംഭിച്ച മാസികയാണ്‌ ഇന്ന്‌ ദിനപത്രവും കടന്ന്‌ ഡിജിറ്റല്‍ രൂപത്തിലെത്തിനില്‍ക്കുന്നത്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിന്‌ മുമ്പുതന്നെ ഇവിടുത്തെ ന്യൂനപക്ഷ പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക്‌ മാത്രമായൊരു പത്രം വേണമെന്ന്‌ തീരുമാനിച്ചത്‌ കെ.എം സീതിസാഹിബിനെയും സത്താര്‍സേട്ടിനെയും കുഞ്ഞിമായിന്‍ഹാജിയെയും പോലുള്ള മഹാന്മാരായിരുന്നു.

ദീപികയും മനോരമയും മാതൃഭൂമിയും അല്‍അമീനും മറ്റും നിറഞ്ഞുനിന്ന കാലത്താണ്‌ ചന്ദ്രിക മലയാളിയുടെ ധിഷണാമുകുരത്തിലേക്ക്‌ കസേരവലിച്ചിട്ട്‌ ഇരുന്നത്‌. ‘അഭിമാനകരമായ അസ്‌തിത്വം’ എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌്‌ലിം ലീഗ്‌ രാജ്യത്ത്‌ രൂപം കൊള്ളുന്നതിനും ഒന്നരപതിറ്റാണ്ട്‌ മുമ്പേയായിരുന്നു കേരളത്തിലെ മാധ്യമലോകത്തെ ചന്ദ്രോദയം.

തൈലക്കണ്ടി മുഹമ്മദ്‌, കെ.കെ മുഹമ്മദ്‌ ഷാഫി, സി.പി മമ്മുക്കേയി തുടങ്ങിയവരായിരുന്നു ചന്ദ്രികയുടെ ആദ്യകാല സാരഥികള്‍. മുസ്‌്‌ലിം കൈരളിയുടെ നിറവാര്‍ന്ന പിന്തുണ ലഭിച്ചതോടെ മാസിക ദിനപത്രത്തിലേക്കും 1940കളില്‍ കോഴിക്കോട്ടേക്കും പരിണമിച്ചു. മുഖ്യമന്ത്രിയായിരുന്ന സി.എച്ചിന്റെ പത്രാധിപത്യവും അദ്ദേഹത്തിന്റെ പടവാളായ തൂലികയും രാഷ്ട്രീയരംഗത്ത്‌ കേരളത്തിലെ മുസ്‌്‌ലിംകളാദി സമൂഹത്തിന്‌ സ്വന്തമായൊരു ഇരിപ്പിടം സമ്മാനിച്ചു. കേന്ദ്രമന്ത്രിയായിരുന്ന ഇ.അഹമ്മദും ചന്ദ്രികക്ക്‌ വേണ്ടി തൂലിക ചലിപ്പിച്ചു.

കേരളത്തിന്റെ മഹാസാഹിത്യകാരന്‍ എം.ടിക്ക്‌ ആദ്യമായി പ്രതിഫലം നല്‍കിയത്‌ ചന്ദ്രികയിലെ അദ്ദേഹത്തിന്റെ രചനക്കാണ്‌. മറ്റ്‌ നിരവധി സാഹിത്യകലാ പ്രതിഭകള്‍ക്ക്‌ വഴിമരുന്നിട്ടും ചന്ദ്രികയുടെ താളുകളാണ്‌. ഇന്ന്‌  ഓണ്‍ലൈനും വാരികയും നിരവധി എഡിഷനുകളുമായി ലോകമാധ്യമരംഗത്ത്‌ നിസ്സീമമായ സാന്നിധ്യമാണ്‌ ചന്ദ്രിക. റമസാനോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷത്തിനാണ്‌ ചന്ദ്രിക ഇപ്പോള്‍ തുടക്കം കുറിക്കുന്നത്‌.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കുമാപുരം സ്വദേശികളായ ഗോകുള്‍, ശ്രീനാഥ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുമാപുരം സ്വദേശികളായ ഗോകുള്‍, ശ്രീനാഥ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവണ്‍മെന്റ് ആശുപത്രിക്കു പടിഞ്ഞാറ് യൂണിയന്‍ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. ഹരിപ്പാട് ഭാഗത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബസ് അമിതവേഗത്തിലായിരുന്നെന്നതാണ് ദൃക്‌സാക്ഷികളുടെ പ്രാഥമിക പ്രസ്താവന. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

Trending