Connect with us

GULF

അനധികൃതമായി വാഹനങ്ങളുടെ എഞ്ചിന്‍ മാറ്റി; ദുബൈ പൊലീസ് 1,195 വാഹനങ്ങള്‍ പിടിച്ചെടുത്തു

327 വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമവിരുദ്ധമായ എഞ്ചിന്‍ പരിഷ്‌ക്കരണത്തിന് പിഴ ചുമത്തുകയും 19 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 230 പേര്‍ക്ക് ശബ്ദ മലിനീകരണത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

Published

on

അബുദാബി: അനധികൃതമായി വാഹനങ്ങളുടെ എഞ്ചിന്‍ മാറ്റുകയും അമിത ശബ്ദംമൂലം ശബ്ദമലിനീകരണം വരുത്തുകയും ചെയ്ത 1,195 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തതായി ദുബൈ പൊലീസ് വ്യക്തമാക്കി. ഇത്തരം കുറ്റങ്ങള്‍ക്ക് 4,533 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പോലീസ് ജനറല്‍ കമാന്‍ഡ് വെളിപ്പെടുത്തി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്റെ നേതൃത്വത്തില്‍ ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാഹനങ്ങളുടെ യഥാര്‍ത്ഥ ശബ്ദത്തിനുപകരം അമിത ശബ്ദമുണ്ടാക്കുന്നതുമൂലം യാത്രക്കാര്‍, കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍ എന്നിവരെ പ്രതികൂലമായി ബാധിക്കുന്നതായി ദുബൈ പൊലീസ് പറഞ്ഞു. ദുബൈ പോലീസ് പട്രോളിംഗ് എമിറേറ്റിലുടനീളം സജീവമാണെന്ന് ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ ഊന്നിപ്പറഞ്ഞു.

‘2023 ന്റെ തുടക്കം മുതല്‍ ഇതുവരെ 250 വാഹനങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. 327 വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമവിരുദ്ധമായ എഞ്ചിന്‍ പരിഷ്‌ക്കരണത്തിന് പിഴ ചുമത്തുകയും 19 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 230 പേര്‍ക്ക് ശബ്ദ മലിനീകരണത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ചെറുപ്പക്കാര്‍ വാഹനമോടിക്കുന്ന രീതി മാതാപിതാക്കള്‍ നിരീക്ഷിക്കണമെന്നും നിയമലംഘനമുണ്ടെങ്കില്‍ അനന്തരഫലങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കണമെന്നും ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷിതവും സമാധാനപരവുമായ സമൂഹത്തെ നിലനിര്‍ത്താന്‍ പോലീസിനൊപ്പം പ്രവര്‍ത്തിക്കുകയും ട്രാഫിക് സുരക്ഷാ ശ്രമങ്ങളില്‍ കുടുംബത്തിന്റെ പങ്കാളിത്തത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

FOREIGN

കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 

അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

Published

on

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Continue Reading

Trending