മുംബൈ: ബിഹാര്‍ സ്വദേശിനിയായ ബാര്‍ ഡാന്‍സര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പരാതി നല്‍കി ഒന്നര വര്‍ഷത്തിനു ശേഷമാണ് അന്ധേരി കോടതിയില്‍ കുറ്റപത്രം നല്‍കുന്നത്.

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ബിനോയ് പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ടിക്കറ്റും വിസയും യുവതിക്ക് അയച്ചു കൊടുത്തതിന്റെയും മുംബൈയില്‍ ഫ്‌ളാറ്റ് എടുത്തു കൊടുത്തതിന് ഉടമകളുടെയും മൊഴികള്‍ ബിനോയ്‌ക്കെതിരെയുണ്ട്.

678 പേജ് വരുന്ന കുറ്റപത്രം കോടതിയില്‍ ഹാജരായ ബിനോയിക്ക് വായിച്ചു കേള്‍പ്പിച്ചു. അതേസമയം, കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.