ന്യൂഡല്‍ഹി: ഭൂപേഷ് ബഘേലിനെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. റായ്പൂരില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബഘേലിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്ന് പാര്‍ട്ടി നിരീക്ഷകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.