ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് തകര്‍പ്പനങ്കം. പോയ സീസണില്‍ യൂറോപ്യന്‍ കിരീടത്തിനായി മല്‍സരിച്ച ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കു നേര്‍. യൂറോപ്യന്‍ ചാമ്പ്യന്മാരായവര്‍ ചെല്‍സിയായിരുന്നു. ആ തോല്‍വിക്ക് പകരം വീട്ടാന്‍ പെപ് ഗുര്‍ഡിയോളയുടെ സിറ്റിക്കാവുമോ എന്നതാണ് ചോദ്യം. തോമസ് തുഷേല്‍ പരിശീലിപ്പിക്കുന്ന ചെല്‍സി ഇപ്പോള്‍ ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. റുമേലു ലുക്കാക്കുവിന്റെ സേവനം ലഭിച്ചതോടെ ടീം മുന്‍നിരയിലും ശക്തമാണ്.വൈകിട്ട് 5നാണ് മത്സരം.

 

ഇന്നത്തെ മറ്റ് മല്‍സരങ്ങള്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ആസ്റ്റണ്‍വില്ല, എവര്‍ട്ടണ്‍-നോര്‍വിച്ച്, ലീഡ്‌സ്-വെസ്റ്റ് ഹാം, ലെസ്റ്റര്‍-ബേണ്‍ലി, വാട്ട്‌ഫോര്‍ഡ്-ന്യൂകാസില്‍, ബ്രെന്‍ഡ് ഫോര്‍ഡ്-ലിവര്‍പൂള്‍.