തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി പരാമര്‍ശം നീക്കിയതു കൊണ്ട്് ശൈലജ വിശുദ്ധ ചമയേണ്ടതില്ലെന്ന് ചെ്ന്നിത്തല കുറ്റപ്പെടുത്തി. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ കോടതി കണ്ടെത്തിയ ക്രമക്കേടുകള്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. മന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ചെന്നിത്തല പറഞ്ഞു. ഇന്നലെയാണ് ശൈലജക്കെതിരായ സിങ്കിള്‍ ബഞ്ചിന്റെ പരാമര്‍ശം ഡിവിഷന്‍ ബഞ്ച് നീക്കം ചെയ്തത്.