More
വനിതാ മതില്‍: മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വകുപ്പ് മേധാവികള്‍ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിലും സര്‍ക്കുലര്‍ അയയ്ക്കുന്നതിലും കള്ളക്കളിയല്ലേയെന്ന് ചെന്നിത്തല ചോദിച്ചു. വനിതാ മതില്‍ എന്ത് ലക്ഷ്യത്തിലാണ് സംഘടിപ്പിക്കുന്നതെന്നും നവോത്ഥാന സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ എന്തിന് പുരുഷന്‍മാരെ ഒഴിവാക്കിയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
ശബരിമലയിലെ യുവതീ പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോയെന്നും ശബരിമലയിലെ യുവതീ പ്രവേശന പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ് വനിതകളുടെ മതിലെന്ന ആശയം ഉരുത്തിരുഞ്ഞു വന്നതെങ്കിലും സി.പി.എമ്മും സര്‍ക്കാരും അത് തുറന്ന് പറയാന്‍ മടിക്കുന്നത് എന്തുകൊണ്ടെന്നും ചെന്നിത്തല ചോദിക്കുന്നു.
ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചു കൂട്ടി നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വനിതകളുടെ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിലെ സാംഗത്യം എന്താണ്?,
കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യങ്ങളായ സംഭാവന നല്‍കിയ ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ ഒഴിവാക്കി ഒരു വിഭാഗക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന ഈ മതില്‍ നിര്‍മ്മാണം സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് വഴി വയ്ക്കുകയില്ലേ?,
ജനങ്ങളെ സാമുദായികമായി വേര്‍തിരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടിയായ വര്‍ഗസമരത്തിന് എതിരായ സ്വത്വരാഷ്ട്രീയ സിദ്ധാന്തത്തിന്റെ അംഗീകാരമല്ലേ?
വനിതാ മതിലിന് സര്‍ക്കാരിന്റെ ഒരു പൈസ ചിലവാക്കില്ലെന്ന് പുറത്ത് പറയുകയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന പരിപാടി തന്നെയാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തത് എന്തു കൊണ്ട്?
ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയതിനെപ്പറ്റി അന്വേഷിക്കാമോ?,
രാഷ്ട്രീയ ലാഭം കൊയ്യുന്നതിനായി കേരളത്തിന്റെ സാമൂഹ്യഘടനയെ തകര്‍ത്ത് സമൂഹത്തെ വര്‍ഗീയ വല്‍ക്കരിച്ച മുഖ്യമന്ത്രിയെന്ന് താങ്കളെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമെന്ന് താങ്കള്‍ എന്ത് കൊണ്ട് മനസിലാക്കുന്നില്ല എന്നിവയാണ് മറ്റ് ചോദ്യങ്ങള്‍.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്