kerala

മുഖ്യമന്ത്രിയും അതിഥികളും എത്തി; വിഴിഞ്ഞത് ട്രയൽ റൺ ഉദ്ഘാടനം ഉടൻ

By webdesk14

July 12, 2024

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയല്‍ റണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വിഴിഞ്ഞത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ വിവാദങ്ങളോടെയാണ് കേരളത്തിന്റെ അഭിമാന പദ്ധതിയുടെ കപ്പലോടി തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി.

ആദ്യ കണ്ടെയ്നർ മദർഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ’ മദർഷിപ്പാണ് തുറമുഖത്തെത്തിയത്.