kerala

‘മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ ബി ടീം, മൂന്നാം സര്‍ക്കാര്‍ എന്നത് വ്യാമോഹം’; കെ മുരളീധരന്‍

By webdesk17

March 05, 2025

മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ ബി ടീമെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി ലേഖനമെഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണെന്നും മൂന്നാം സര്‍ക്കാര്‍ എന്നത് വ്യാമോഹം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു. മദ്യ മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കണമെന്നും ആരും മദ്യപിക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ആശ വര്‍ക്കര്‍മാരെ മഴയത്ത് നിറുത്തിയ പാര്‍ട്ടിയെ ആജീവനാന്തം ആളുകള്‍ പുറത്തു നിറുത്തുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രിയെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. ബിജെപിയെ ഫാസിസ്റ്റെന്നു വിളിക്കാന്‍ പോലും കഴിയാത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.