കൊച്ചി: മുഖ്യമന്ത്രിയുടെ പേരില്‍ യുവതിയില്‍ നിന്നും വന്‍തോതില്‍ പണം തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേഖലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. സാന്ദ്രതോമസ് എന്ന യുവതിയുടെ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയതായാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ പൊലീസ് ഏഴു പേരെയും ഇന്നു പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല. കേസ് ഇല്ലാതാക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നതായി യുവതിയും ബന്ധുക്കളും ആരോപിച്ചു.