കൊച്ചി: കാണാതായ കുട്ടികളെ കണ്ടെത്താന്‍ സംസ്ഥാനത്ത് എന്തെങ്കിലും സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി. മൂന്നുവര്‍ഷത്തിനിടെ കാണാതായ പതിനഞ്ചുവയസില്‍ താഴെ പ്രായമുള്ള കുട്ടികുടെ പട്ടിക സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. നാലുമാസം മുമ്പ് കൊച്ചിയില്‍ നിന്ന് കാണാതായ മുകനും ബധിരനുമായ കുട്ടിയെ കണ്ടെത്തുന്നതിനായി സ്വീകരിച്ച പൊലീസ് നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെത്തി.
ബധിരനും മുകനുമായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഹൈക്കോടതി എസ്പി ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയത്. 20 ദിവസം കഴിഞ്ഞ് പ്രോസിക്യൂഷന്‍ തന്നെ ഉേദ്യാഗസ്ഥനെ മാറ്റണമെന്ന് കാണിച്ച് വീണ്ടും അപേക്ഷ നല്‍കി. ഇതാണ് കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.
സര്‍ക്കാര്‍ ഒട്ടും താല്‍പര്യമില്ലാത്ത രീതിയിലാണ് ഈ കേസ് കൈകാര്യം ചെയ്തതെന്നും അത് ഗൗരവമായി കാണുന്നെന്നും കോടതി വ്യക്തമാക്കി ഈ സാഹചര്യത്തില്‍ കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട്‌സമര്‍പ്പിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. 2014 ഓഗസ്റ്റ് ഒന്നിനും 2017 ഓഗസ്റ്റ് ഒന്നിനുമിടക്ക് പതിനഞ്ചുവയസില്‍ താഴെയുള്ള എത്രകുട്ടികളെ കാണാതായെന്ന് മന്നുദിവസത്തിനകം കോടതിയെ അറിയിക്കാനാണ് നിര്‍ദേശം . ഇതില്‍ എത്രപേരെ കണ്ടെത്തി ഇനി എത്രപേരെ കണ്ടെത്താനുണ്ട് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം . സംസ്ഥാനത്ത് കാണാതായ കുട്ടികള കണ്ടെത്താന്‍ എന്ത് സംവിധാനമാണുള്ളതെന്നും ഡിജിപി വ്യക്തമാക്കണം. മുകനും ബധിരനുമായ കുട്ടിയെ കണ്ടെത്താന്‍ വീഴ്ചകളില്ലാതെ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.