അഴിമതി ആരോപണത്തെ തുടര്‍ന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു. പയ്യന്നൂര്‍ സ്വാമിമുക്കിലെ ടി.എം സത്യനാരായണനെയാണ് സസ്‌പെന്റ് ചെയ്തത്.
പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സത്യനാരായണന്‍.